Breaking News

Trending right now:
Description
 
Aug 28, 2014

ജനങ്ങളുടെ ആരോഗ്യത്തിന്‌ സൈക്കിള്‍ ചവിട്ടിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി

image ആരോഗ്യമായ ജീവിത ശൈലിക്കായി സൈക്കിളിംഗിനെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നു. ഇതിനായി രാജ്യത്തൊട്ടാകെ സൈക്കിളിംഗ്‌ ട്രാക്കുകള്‍ സ്ഥാപിക്കാന്‍ മന്ത്രാലയം കേന്ദ്രസര്‍ക്കാരിനോട്‌ നിര്‍ദേശിച്ചു. പ്രമേഹവും രക്തസമ്മര്‍ദ്ദവും പോലുള്ള രോഗങ്ങളില്‍നിന്നു രക്ഷപ്പെടുന്നതിനൊപ്പം ആരോഗ്യസംരക്ഷണത്തിന്‌ സൈക്കിള്‍ സവാരി ഉത്തമമാര്‍ഗമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ചൂണ്ടിക്കാട്ടുകയും ചെയ്‌തു. പുതിയ പദ്ധതിയുടെ മുന്നോടിയായിട്ടാണ്‌ സൈക്കിളിംഗ്‌ ട്രാക്കുകളുടെ കാര്യം പരിഗണനയിലുള്ളത്‌. റോഡുകള്‍ക്കു സമീപം സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര ഉപരിതല-നഗരവികസന മന്ത്രിമാരോട്‌ അദ്ദേഹം ആവശ്യപ്പെട്ടിട്ടുമുണ്ട്‌. പ്രമേഹരോഗികളില്‍ 45 ശതമാനം പേരുടെയും രോഗകാരണം വ്യായാമക്കുറവാണ്‌. എല്ലാവരും പതിവായി വ്യായാമം ചെയ്‌താല്‍ രാജ്യത്തെ ചികിത്സാ ചെലവ്‌ ഗണ്യമായി കുറയ്‌ക്കാന്‍ കഴിയുമെന്നാണ്‌ പ്രമുഖ ഡോക്ടര്‍കൂടിയായ മന്ത്രിയുടെ നിര്‍ദേശം. പരിസ്ഥിതി മലിനീകരണം തടയുന്നതിനും ഇന്ധനച്ചെലവ്‌ കുറയ്‌ക്കുന്നതിനും ഇതു സഹായിക്കും. എനര്‍ജി ആന്‍ഡ്‌ റിസോഴ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ച പെഡലിംഗ്‌ ടുവേര്‍ഡ്‌സ്‌ എ ഗ്രീനര്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ട്‌ പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ്‌ ഇതുസംബന്ധിച്ചു മന്ത്രി വ്യക്തമാക്കിയത്‌.