Breaking News

Trending right now:
Description
 
Aug 27, 2014

ഓക്‌ലാന്‍ഡ്‌ മലയാളി സമാജത്തിന്റെ ഓണാഘോഷം ഓഗസ്റ്റ്‌ 30 -ന്‌

image ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ ഓക്‌ലാന്‍ഡ്‌ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം `പൊന്നോണം 14' ഓഗസ്റ്റ്‌ 30-ന്‌ മഹാത്മാഗാന്ധി സെന്ററില്‍ ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചു മണിക്ക വിഭവ സമൃദ്ധമായ ഓണസദ്യ, തുടര്‍ന്ന്‌ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്ത്‌, ഓണസന്ദേശം എന്നീ പരിപാടികള്‍. തുടര്‍ന്ന്‌ ഓണാഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും സമാജത്തിന്റെ വാര്‍ഷിക പ്രസിദ്ധികരണമായ `ദര്‍പ്പണം 2014' മാസികയുടെ പ്രകാശനവും, കലോല്‍സവ വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ നടത്തപ്പെടുന്നു. ഇതിനുശേഷം കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍.

Venue :
145, New North Road, Eden Terrace, Auckland