Breaking News

Trending right now:
Description
 
Aug 27, 2014

ഡബ്ലിനില്‍ മൈന്‍ഡ്‌ ഓണാഘോഷം ഓഗസ്റ്റ്‌ 30-ന്‌

image അയര്‍ലന്‍ഡിലെ മലയാളി സംഘടനയായ മൈന്‍ഡിന്റെ ഓണാഘോഷം ഓഗസ്റ്റ്‌ 30 ശനിയാഴ്‌ച നടത്തപ്പെടുന്നു. ഗ്രിഫിത്ത്‌ അവന്യുവിലുള്ള സ്‌കോയില്‍ മുറേ ബോയിസ്‌ സ്‌കൂളില്‍ രാവിലെ 9.30 മുതലാണ്‌ ആഘോഷപരിപാടികള്‍ ആരംഭിക്കുക.

സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം വടംവലി മത്സരം ഉണ്ടാകും. 12.30 മുതല്‍ ഓണസദ്യ.

ഉച്ചകഴിഞ്ഞ്‌ നടക്കുന്ന പൊതു സമ്മേളനത്തില്‍ വിശിഷ്‌ഠാതിഥികള്‍ക്കുള്ള സ്വീകരണവും മൈന്‍ഡ്‌ കിഡ്‌ഫെസ്റ്റ്‌ വിജയികള്‍ക്കുള്ള സമ്മാനവിതരണവും ഉണ്ടായിരിക്കും. തുടര്‍ന്ന്‌ തിരുവാതിര, മോഹിനിയാട്ടം, സിനിമാറ്റിക്‌ ഡാന്‍സ്‌, ക്ലാസിക്കല്‍ ഡാന്‍സ്‌, മോണോആക്‌ട്‌, നാടന്‍പാട്ട്‌ തുടങ്ങിയ നിരവധി കലാരൂപങ്ങള്‍ ഉണ്ടാകും. ഇതൊടൊപ്പം വൈകുന്നേരം 4.30 -ന്‌ ഡബ്ലിന്‍ സോള്‍ ബീറ്റ്‌സ്‌ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0894951743