Breaking News

Trending right now:
Description
 
Aug 27, 2014

ഹേവാര്‍ഡ്‌സ്‌ ഹീത്ത്‌ ഫ്രണ്ട്‌സ്‌ ഫാമിലി ക്ലബിന്റെ ഓള്‍ യുകെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌

image ലണ്ടന്‍: ഹേവാര്‍ഡ്‌സ്‌ ഹീത്ത്‌ ഫ്രണ്ട്‌സ്‌ ഫാമിലി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ നടത്തപ്പെടുന്നു. ഓഗസ്‌റ്റ്‌ 31 രാവിലെ 8 മണിയ്‌ക്കാണ്‌ പരിപാടികള്‍ ആരംഭിക്കുക. ക്ലബ്‌ പ്രസിഡന്റ്‌ ബിജു പോത്താനിക്കാട്‌ അധ്യക്ഷത വഹിക്കുന്ന യോഗം വെസ്റ്റ്‌ സസെക്‌സ്‌ കൗണ്‍സിലര്‍ സുജന്‍ വിക്രമാദിത്തി ഉദ്‌ഘാടനം ചെയ്യും. 

വിജയികള്‍ക്ക്‌ എഫ്‌എഫ്‌സി സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിംഗ്‌ ട്രോഫിയും 400 പൗണ്ട്‌്‌ കാഷ്‌ അവാര്‍ഡും. രണ്ടാം സ്ഥാനക്കാര്‍ക്ക്‌ എഫ്‌എഫ്‌ സി സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിംഗ്‌ ട്രോഫിയും 100 പൗണ്ട്‌്‌ കാഷ്‌ അവാര്‍ഡും. കൂടാതെ മാന്‍ ഓഫ്‌ ദി മാച്ച്‌, ബെസ്റ്റ്‌ ബൗളര്‍, ബെസ്റ്റ്‌ ബാറ്റ്‌സ്‌മാന്‍ എന്നിവര്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിജു പോത്താനിക്കാട്‌ 07883013201.

വിലാസം: ഹേവാര്‍ഡ്‌സ്‌ ഹീത്ത്‌ ക്രിക്കറ്റ്‌ ക്ലബ്‌, ഹേവാര്‍ഡ്‌സ്‌ ഹീത്ത്‌, വെസ്റ്റ്‌ സസെക്‌സ്‌, ആര്‍എച്ച്‌ 16 3ഡിഎന്‍.