Breaking News

Trending right now:
Description
 
Aug 27, 2014

സംസ്ഥാനത്തെ 120 മെഡിക്കല്‍ ലാബുകള്‍ അടച്ചുപൂട്ടി; മരുന്നു സൂക്ഷിക്കുന്ന ഫ്രിഡ്‌ജില്‍ മീന്‍

image സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ ആരോഗ്യവകുപ്പ്‌ മെഡിക്കല്‍ ലാബുകള്‍, സ്‌കാനിങ്‌ സെന്ററുകള്‍, ഡന്റല്‍ ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. വേണ്ടത്ര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്ത 120 ലാബുകള്‍ ആരോഗ്യവിഭാഗം അടച്ചുപൂട്ടി. 2000 സ്ഥാപനങ്ങളില്‍നിന്ന്‌ പിഴ ഈടാക്കി. 1121 എണ്ണത്തിനു നോ്‌ട്ടീസ്‌ നല്‍കി. 24 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. 3680 ജീവനക്കാര്‍ 632 സംഘങ്ങളായാണ്‌ പരിശോധന നടത്തിയത്‌. കോട്ടയം ജില്ലയില്‍ ചങ്ങനാശേരിയില്‍ നടത്തിയ പരിശോധനയിലാണ്‌ മരുന്നുകളും മറ്റും സൂക്ഷിക്കേണ്ട ഫ്രിജില്‍ മീന്‍ വച്ചിരിക്കുന്നതു കണ്ടെത്തി നടപടി സ്വീകരിച്ചു.പരിശോധന നടത്തിയ 4278 സ്ഥാപനങ്ങളില്‍ 326 സ്ഥാപനങ്ങളിലും കേടായ ഉപകരണങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. 552 സ്ഥാപനങ്ങളില്‍ ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളും മരുന്നുകളുമാണ്‌ ഉണ്ടായിരുന്നത്‌. 898 സ്ഥാപനങ്ങളില്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ്‌ ഇല്ലാതെ 1342 സ്ഥാപനങ്ങളും ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ 121 സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ലാബോറട്ടറികളില്‍ പ്രവര്‍ത്തിക്കുന്ന 835 പേര്‍ക്കും എക്‌സ്‌റേ യൂണിറ്റുകലില്‍ പ്രവര്‍ത്തിക്കുന്ന 72 പേര്‍ക്കും നിശ്ചിതയോഗ്യതയില്ലായിരുന്നു. 857 എണ്ണത്തിനു മാലിന്യ സംസ്‌കരണ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. 161 ലാബോറട്ടറികള്‍ ഉള്‍പ്പെടെ 300 സ്ഥാപനങ്ങളില്‍ അണുവിമുക്തി വരുത്താത്ത ഉപകരണങ്ങളാണ്‌ ഉപയോഗിച്ചിരുന്നതെന്നു റെയ്‌ഡില്‍ കണ്ടെത്തി.