Breaking News

Trending right now:
Description
 
Aug 26, 2014

പെരുമ്പാവൂര്‍ സ്വദേശിയായ പോള്‍ വെമ്പള്ളില്‍ റെഡിച്ചില്‍ വാഹനാപകടത്തില്‍ മരിച്ചു

image ബര്‍മിംഗ്‌ഹാം: റെഡിച്ചില്‍ എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയായ പോള്‍ വെമ്പള്ളി വാഹനാപകടത്തില്‍ മരിച്ചു. 60 വയസായിരുന്നു. ഭാര്യ ലിസിയെ ഡ്യൂട്ടിക്കുശേഷം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു അപകടം. സുഹൃത്ത്‌ കോട്ടയം കുറുപ്പന്തറ സ്വദേശി ബിജു ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ സിസി ടിവി കാമറ പോസ്റ്റിലിടിച്ച്‌ മറിയുകയായിരുന്നു.  പോള്‍ റോഡിലേക്ക്‌ തലയിടിച്ചുവീഴുകയായിരുന്നു. തലയ്‌ക്കേറ്റ ആഘാതമാണ്‌ മരണകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. സുഹൃത്തായ ബിജുവും കാറിലുണ്ടായിരുന്ന മക്കളായ അഞ്‌ജലിയും എയ്‌ഞ്ചലും പരുക്കേറ്റ്‌ ആശുപത്രിയിലാണ്‌. ബിജു അപകടനില തരണം ചെയ്‌തായാണ്‌ റിപ്പോര്‍ട്ട്‌.

12 വര്‍ഷമായി റെഡിച്ചില്‍ കുടുംബസമേതം താമസിക്കുന്ന പോള്‍ അമേരിക്കന്‍ കമ്പനിയായ റോക്ക്‌ലൈനിലാണ്‌ ജോലി ചെയ്‌തിരുന്നത്‌. ഭാര്യ ലിസി ബ്രോംസ്‌ഗ്രോവ്‌ പ്രിന്‍സ്‌ ഓഫ്‌ വെയില്‍സ്‌ കമ്യുണിറ്റി ഹോസ്‌പിറ്റലിലാണ്‌ ജോലി ചെയ്യുന്നത്‌. 

റെഡിച്ചില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ജിജോ പോള്‍, ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ സോഷ്യല്‍ കെയര്‍ ബിരുദ വിദ്യാര്‍ഥിനിയായ ജനറ്റ്‌ പോള്‍ എന്നിവരാണ്‌ മക്കള്‍.