Breaking News

Trending right now:
Description
 
Aug 26, 2014

കനേഡിയന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 13-ന്‌

image കനേഡിയന്‍ മലയാളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 13 ശനിയാഴ്‌ച വൈകിട്ട്‌ 4 മണി മുതല്‍ മിസിസാഗോ സെന്റ്‌ ഫ്രാന്‍സിസ്‌ സേവ്യര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തപ്പെടുന്നു. തുടര്‍ന്ന്‌ വിവിധ കലാ പരിപാടികളായ ഡാന്‍സ്‌, പാട്ട്‌, ചെണ്ടമേളം, കോമഡിഷോ, പുലികളി, കാവടിയാട്ടം, തിരുവാതിര, വള്ളംകളി തുടങ്ങിയവയുമുണ്ടായിരിക്കും.

ഒന്റാരിയോവിലെ മന്ത്രിമാരും എംപിമാരും എംപിപിമാരും ഇന്ത്യന്‍ കോണ്‍സുലേറ്റിലെയും പനോരമ ഇന്ത്യയുടെയും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

ടൊറന്റോയിലെ പ്രമുഖ ഡാന്‍സ്‌ സ്‌കൂളുകളായ നൃത്തകലാകേന്ദ്ര ഡാന്‍സ്‌ അക്കാഡമി, നുപുര സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ ആന്‍ഡ്‌ മ്യൂസിക്‌, ആദിശങ്കര സ്‌കൂള്‍ ഓഫ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്ട്‌ തുടങ്ങിയവരും പ്രൊഫഷണല്‍ ഡാന്‍സ്‌ ട്രൂപ്പായ എസ്‌.ജി എക്‌സ്‌പ്രഷന്‍സും ഡാന്‍സിംഗ്‌ ഡാംസന്‍സും ഓണത്തിന്‌ പരിപാടികള്‍ അവതരിപ്പിക്കും.

ഏറ്റവും നന്നായി കേരളീയ വേഷം ധരിച്ചുവരുന്ന പുരുഷനും സ്‌ത്രീക്കും ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും അവാര്‍ഡ്‌ നല്‍കം. എയര്‍ട്രാവല്‍ കാനഡയ്‌ക്കുവേണ്ടി ടോം വര്‍ഗീസ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന അവാര്‍ഡാണ്‌ നല്‍കുക.

അത്തപ്പൂക്കള മത്സരത്തിലെ വിജയികള്‍ക്ക്‌ തോമസ്‌ തോമസ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിംഗ്‌ ട്രോഫികളും സമ്മാനങ്ങളും നല്‍കും.

ഓണസദ്യയുടെ സമയം നാലു മുതല്‍ ആറു വരെയാണ്‌. 15 ഡോളറാണ്‌ ടിക്കറ്റ്‌ നിരക്ക്‌. കുട്ടികള്‍ക്ക്‌ 10 ഡോളറും. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാം.

പ്രോഗ്രാമുകള്‍ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിനോയി തങ്കച്ചന്‍ 647 521 9060
മോഹന്‍ അരിയത്ത്‌ 416 558 3914

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.canadianmalayalee.org