Breaking News

Trending right now:
Description
 
Aug 26, 2014

മലയാളി അസോസിയേഷന്‍ വിക്‌ടോറിയയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 6-ന്‌

image മെല്‍ബണിലെ ആദ്യ മലയാളി സംഘടനയായ എംഎവി (MAV) യുടെ ഈ വര്‍ഷത്തെ ഓണാഘോഷം "ഓണം പൊന്നോണം" സെപ്‌റ്റംബര്‍ 6 ശനിയാഴ്‌ച നോബിള്‍ പാര്‍ക്ക്‌ സെക്കന്‍ഡറി കോളജില്‍ നടത്തപ്പെടുന്നു. ഇപ്രാവശ്യത്തെ ഓണത്തിന്‌ എംഎവിയുടെ ആദ്യകാല പ്രവര്‍ത്തകരും പങ്കെടുക്കുന്നു. രാവിലെ 10.30-ന്‌ അത്തപ്പൂക്കള മത്സരത്തോടെ ഓണാഘോഷം തുടങ്ങും. തുടര്‍ന്ന്‌ കുട്ടികളുടെ മത്സരങ്ങള്‍, 12.30-ന്‌ ഓണസദ്യ, 2.30 മുതല്‍ കലാപരിപാടികള്‍ എന്നിവയുമുണ്ടാകും. 

സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ച്‌ പ്രശസ്‌തനായ നടന്‍ സ്‌ഫടികം ജോര്‍ജാണ്‌ മുഖ്യാതിഥി. കൂടാതെ മെല്‍ബണിലെ വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും സാംസ്‌കാരിക, സാമൂഹിക, മത നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കുന്നു. പ്രശസ്‌ത കോമഡി കലാകാരന്മാരായ കോമഡി കസിന്‍സും ഇത്തവണത്തെ ഓണാഘോഷത്തിന്‌ മാറ്റുകൂട്ടുവാനെത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണസദ്യ ബുക്കു ചെയ്യുന്നതിനും 
ജി.കെ മാത്യു (പ്രസിഡന്റ്‌) 0438700447
തോമസ്‌ വാതപ്പള്ളി (വൈസ്‌ പ്രസിഡന്റ്‌) 0412126009
സജി മുണ്ട്‌ക്കല്‍ (സെക്രട്ടറി) 0435901661
വിനോദ്‌ ജോസ്‌ (ട്രഷറര്‍) 0425007704
ജിനോ മാത്യു (ജോ. സെക്രട്ടറി) 0423404982
പ്രതീഷ്‌ മാര്‍ട്ടിന്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) 0469787445
ഗോപകുമാര്‍ 0412906398
ഇന്നസെന്റ്‌ 0412024706