Breaking News

Trending right now:
Description
 
Aug 26, 2014

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 6 -ന്‌

image ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 6 ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണി മുതല്‍ നടത്തപ്പെടുന്നു. കാക്കിയാട്ട്‌ എലിമെന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പരിപാടി. 12 മണിക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യ. തുടര്‍ന്ന്‌ 2 മണി മുതല്‍ വിവിധ കലാപരിപാടികള്‍. ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലിയെ വരവേല്‍ക്കല്‍, വള്ളം കളി, തിരുവാതിര, നൃത്ത നൃത്യങ്ങള്‍, ഗാനമേള തുടങ്ങിയവയുമുണ്ടാകും. പ്രവേശനം പാസ്‌ മൂലം.

ചടങ്ങുകളിലെ മുഖ്യാതിഥി റോക്ക്‌ലാന്റ്‌ കൗണ്ടി എക്‌സിക്യൂട്ടീവ്‌ എഡ്വിന്‍ ജെ ഡേ ആണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫ്‌ളയര്‍ കാണുക. അന്നേ ദിവസം സൗജന്യ ഹെല്‍ത്ത്‌ ഫെയര്‍ ഉണ്ടായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ ജയിംസ്‌ ഇളംപുരയിടത്തില്‍ അറിയിച്ചു.