Breaking News

Trending right now:
Description
 
Aug 25, 2014

വിദ്യാഭ്യാസ വായ്‌പയെടുത്ത യുവാവിന്‌ ബാങ്കിന്റെ ജപ്‌തി ഭീഷണി; യുവാവ്‌ തൂങ്ങിമരിച്ചു

image
വിദ്യാഭ്യാസ വായ്‌പ എടുത്തു ബി എസ്‌ എസി നഴ്‌സിങ്ങ്‌ പഠനം പൂര്‍ത്തിയാക്കിയ യുവാവ്‌ ബാങ്ക്‌ വായ്‌പ തിരിച്ചടയ്‌ക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌തു. കുളനാടിക്കൊല്ലി തൂവരക്കാലയില്‍ സജീവന്റെ മകന്‍ സജിത്ത്‌(27) ആണ്‌ ബാംഗ്ലൂരില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. ബാഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന യുവാവിന്‌ തുച്ഛമായ ശമ്പളമായിരുന്നു ലഭിച്ചിരുന്നത്‌. അതിനാല്‍ വായ്‌പ തുക തിരിച്ചടയ്‌ക്കാന്‍ പരാജയപ്പെട്ടിരുന്നു. 
പുല്‍പ്പള്ളിയിലെ ബാങ്കില്‍ നിന്ന്‌ വിദ്യാഭ്യാസ വായപയും ഗഡുക്കളും ഉടന്‍ തിരിച്ചടയക്കണമെന്നു കാണിച്ചു തുടരെ തുടരെ നോട്ടീസ്‌ വന്നിരുന്നു. കഴിഞ്ഞ ദിവസം ക്രെഡിറ്റ ഇന്‍ഫര്‍മേഷന്‍ ഏജന്‍സിക്ക്‌ വിവരങ്ങള്‍ കൈമാറുമെന്നു കാണിച്ചു ബാങ്ക്‌ നോട്ടീസ്‌ അയച്ചതിനെ തുടര്‍ന്നു മാനസിക സമര്‍ദ്ദത്തിലായ യുവാവ്‌ ആത്മഹത്യ ചെയ്യുകയായിരുന്നു. 

ബാങ്ക്‌ വായ്‌പയുടെ പിന്‍ബലത്തിന്‍ നഴ്‌സിംഗ്‌ പഠനം പൂര്‍ത്തിയാക്കിയ നഴ്‌സുമാരില്‍ ആറായിരത്തിലധികം പേര്‍ ആത്മഹത്യ ഭീഷണിയുടെ മുനമ്പിലാണ്‌. വന്‍കിട കോര്‍പറേറ്റുകള്‍ക്കായി കോടികള്‍ എഴുതി തള്ളുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്‌പയെടുത്തു കടക്കെണിയിലായ യുവതി യുവാക്കളുടെ വേദന കാണുന്നില്ല. 
മുന്‍ യുപിഎ കേന്ദ്ര സര്‍ക്കാര്‍ ഭരണകാലത്ത്‌ ചിദംബരം പലിശ എഴുതി തള്ളാന്‍ നടപടികള്‍ സ്വീകരിച്ചുവെങ്കിലും ഏറെ പഴുതുകള്‍ ഉള്ള ഒന്നായിരുന്നു ആ നടപടി. അതിനാല്‍ വായ്‌പ എടുത്ത 6000ത്തോളം നഴ്‌സുമാര്‍ ഇപ്പോഴും ഈ ആനുകൂല്യത്തിന്‌ പുറത്താണ്‌. ബാങ്കുകള്‍ നടപടികള്‍ കര്‍ശനമാക്കിക്കൊണ്ടിരിക്കുകയാണ്‌.
സജിത്തിന്റെ ശവസംസ്‌കാരം ഇന്ന 12 മണിക്ക്‌ വീട്ടുവളപ്പിന്‍ നടന്നു.