Breaking News

Trending right now:
Description
 
Aug 25, 2014

ഇറാക്കിലെ യുദ്ധക്കെടുതികളില്‍ ദുരിതം അനുഭവിക്കുന്ന ക്രിസ്‌ത്യാനികള്‍ക്ക്‌ ആശ്വാസമായി പാത്രിയര്‍ക്കാ സംഘം

image വടക്കന്‍ ഇറാക്കില്‍ യുദ്ധക്കെടുതിയില്‍ കഴിയുന്ന ക്രിസ്‌ത്യാനികള്‍ക്ക്‌ ആശ്വാസമായി മധ്യപൂര്‍വദേശത്തെ അഞ്ച്‌ പാത്രിയര്‍ക്കീസുമാര്‍ സന്ദര്‍ശനം നടത്തി. ഐസിസിന്റെ നേതൃത്വത്തില്‍ അസീറിയന്‍ ക്രിസ്‌ത്യാനികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ നേരില്‍ കണ്ടറിയുന്നതിനും ആശ്വാസം പകരുന്നതിനുമായിരുന്നു ഇവരുടെ സന്ദര്‍ശനം. 

പാത്രിയര്‍ക്കീസ്‌ ഇഗ്നേഷ്യസ്‌ എഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ലൂയി റാഫേല്‍ സാക്കോ, പാത്രിയര്‍ക്കീസ്‌ ബെക്കാറ ബൗത്രോസ്‌ അല്‍റായി, പാത്രിയര്‍ക്കീസ്‌ ഇഗ്നേഷ്യസ്‌ ജോസഫ്‌ മൂന്നാമന്‍ യൗന, പാത്രിയര്‍ക്കീസ്‌ ഗ്രീഗോറിയസ്‌ മൂന്നാമന്‍ ലഹാം എന്നിവരാണ്‌ ഇറാക്കിലെത്തിയത്‌. ഇന്‍ഡസ്‌ട്രിയലിസ്‌റ്റ്‌ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ നല്‌കിയ സ്വകാര്യ ജെററിലാണ്‌ പാത്രിയര്‍ക്കീസുമാര്‍ അര്‍ബേലില്‍ എത്തിയത്‌. ഇസ്ലാമിക്‌ ക്രിസ്‌ത്യന്‍ ഡയലോഗ്‌ കമ്മിറ്റി അംഗം ഹരീത്‌ ഷിഹാബ്‌, കാരിത്താസ്‌ ലെബനന്‍ തലവന്‍ ഫാ. പോള്‍ കരാം, കാത്തലിക്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ ജോസഫ്‌ ആല്‍ബവേറി, ഫാ. അബ്ദോ അബു ഖാസെം എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

എഴുപതിനായിരത്തോളം അസീറിയക്കാര്‍ അഭയം പ്രാപിച്ചിരിക്കുന്ന അങ്കാവ നഗരത്തിലാണ്‌ പാത്രിയര്‍ക്കാ സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്‌. കാല്‍ദീന്‍ ഡയോസിസ്‌ ഓഫ്‌ സിറിയ, സിറിയ ഓര്‍ത്തഡോക്‌സ്‌ ആര്‍ച്ച്‌ഡയോസിസ്‌ ഇന്‍ അര്‍ബേല്‍ എന്നിവിടങ്ങളിലും സംഘം എത്തി. നിനവെ താഴ്‌ വരയില്‍നിന്നും മൊസൂളില്‍നിന്നും കുടിയൊഴിപ്പിക്കപ്പെവര്‍ക്ക്‌ സഹായമെത്തിക്കാന്‍ സംഘം പരിശ്രമിച്ചു.