Breaking News

Trending right now:
Description
 
Aug 25, 2014

ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിന്റെ പേരില്‍ ജാസ്‌മിന്‍ ഷായെ അറസ്റ്റ്‌ ചെയ്‌തു

image
ആറു മാസം മുമ്പ്‌ ഫെയ്‌സ്‌ ബുക്കില്‍ പോസ്‌റ്റു ചെയ്‌ത ഒരു കമന്റ്‌ ഷെയര്‍ ചെയ്‌തതിന്റെ പേരില്‍  യുണൈറ്റഡ്‌ നഴ്‌സിംങ്ങ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജാസ്‌മിന്‍ഷായെ കൊടുങ്ങല്ലൂര്‍ സിഐ പീറ്ററിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസറ്റ്‌ ചെയ്‌തു. ജാസ്‌മിന്‍ ഷായെ കൂടാതെ പോസ്‌റ്റ്‌ ഷെയര്‍ ചെയത അഡ്വ. അനൂപിനെയും മറ്റു രണ്ടു പ്രാദ്ദേശിക രാഷ്ട്രീയ നേതാക്കളെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. 
ആറുമാസം മുമ്പ്‌ ക്രാഫ്‌റ്റ്‌ സമരത്തെ മാനേജ്‌മെന്റ്‌ അടിച്ചൊതുക്കാന്‍ നടത്തിയ ശ്രമത്തെ ധീരമായി നേരിട്ടു സമരത്തെ വിജയിപ്പിച്ചിരുന്നു ജാസ്‌മിനും യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷനും. ഇരുകൂട്ടരും പരസ്‌പരം നല്‌കിയ കേസുകള്‍ ഒത്തുതീര്‍പ്പു വ്യവ്‌സ്ഥയുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കുകയും ചെയ്‌തിരുന്നു. 

ആ സമയത്ത്‌ മാനേജ്‌മെന്റിനെതിരെ തെളിവു സഹിതം മിനിമം വേതനം നഴ്‌സുമാര്‍ക്ക്‌ നല്‌കുന്നില്ല എന്നു തെളിയിക്കുന്ന പോസ്‌റ്റുകള്‍ നിരവധിയെണ്ണം ഫെയ്‌സ്‌ബുക്ക്‌ വഴി ജാസ്‌മിന്‍ ഷായും .യുണൈറ്റഡ്‌ ഴ്‌സസ്‌ അസോസിയേഷനും പ്രചരിപ്പിച്ചിരുന്നു. അതിനിടയിലാണ്‌ ആറുമാസം മുമ്പുള്ള തീര്‍ന്ന കേസിന്റെ പോലീസിന്റെ അറസ്‌റ്റ്‌. നിരവധി പേരെ ഈ പോസ്‌റ്റിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യാന്‍ നീക്കം പോലീസിന്റെ ഭാഗത്ത്‌ നിന്നുണ്ട്‌.
നഴ്‌സുമാര്‍ ഏറ്റവും ശക്തമായി സമര പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കുന്നത്‌ സോഷ്യല്‍ മീഡിയ വഴിയാണ്‌. നഴ്‌സുമാരുടെ കൂട്ടായ്‌മയുടെ ശക്തി തകര്‍ത്ത്‌ ആത്മവിര്യം ചോര്‍ത്തി ഇത്തരം മാനേജ്‌മെന്റ്‌ വിരുദ്ധ ന്യൂസുകള്‍ക്ക്‌ ച്രചരണം കുറയ്‌ക്കാനുള്ള ആസൂത്രിത നീക്കമാണിതിന്‌ പിന്നിലെന്ന്‌ ജാസ്‌മിന്‍ ഷാ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.