Breaking News

Trending right now:
Description
 
Aug 25, 2014

ജന്‍ ധന്‍ യോജന പദ്ധതി- ബാങ്ക്‌ അക്കൗണ്ട്‌ വിപ്ലവത്തിന്‌ 28നു തുടക്കം

image സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യപിച്ച ജന്‍ ധന്‍ യോജനപദ്ധതി-ബാങ്ക്‌ അക്കൗണ്ട്‌ വിപ്ലവത്തിന്‌ 28നു തുടക്കം കുറിക്കും. രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാങ്കിങ്‌ സേവനങ്ങള്‍ ലഭ്യമാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിപ്രകാരം ആദ്യവര്‍ഷം 7.5 കോടി കുടുംബങ്ങള്‍ക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ തുറക്കാന്‍ അവസരമൊരുക്കും. ബാക്കി കുടുംബങ്ങള്‍ക്ക്‌ പദ്ധതിയുടെ രണ്ടാംവര്‍ഷമാണ്‌ അക്കൗണ്ട്‌ തുറക്കാന്‍ അവസരമുണ്ടായിരിക്കുകയുള്ളൂ. ഓരോ കുടുംബത്തിനും രണ്ട്‌ അക്കൗണ്ടാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. പദ്ധതിയുടെ ആദ്യവര്‍ഷംതന്നെ 15 കോടി അക്കൗണ്ടുകള്‍ ഉണ്ടാകും. 5000 രൂപയുടെ ഓവര്‍ഡ്രാഫ്‌റ്റ്‌ സൗകര്യമുള്ളതും ഒരുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്‌ ആനുകൂല്യമുള്ളതുമായ അക്കൗണ്ടുകളായിരിക്കും ഇവ. ഡബിറ്റ്‌ കാര്‍ഡും നല്‍കും. രാജ്യത്ത്‌ 24.67 കോടി കുടുംബങ്ങളുണ്ടെന്നാണ്‌ സെന്‍സസ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ഇതില്‍ 58.7 ശതമാനം കുടുംബങ്ങള്‍ക്കു മാത്രമാണ്‌ ഇപ്പോള്‍ ബാങ്ക്‌ അക്കൗണ്ട്‌ ഉള്ളത്‌. പദ്ധതി നടപ്പാകുന്നതോടെ ഇത്രയേറെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതുവഴി ബാങ്കുകള്‍ക്ക്‌ വന്‍ വികസനാവസരമാണു വരാന്‍പോകുന്നത്‌. പലിശയിനത്തിലും വിവിധ ഫീസുകളുടെ ഇനത്തിലും മറ്റുമായുണ്ടാകുന്ന ബിസിനസും ഇതിനു പുറമേ ബാങ്കുകള്‍ക്ക്‌ ലഭിക്കുകയും ചെയ്യും. പദ്ധതിപ്രകാരം അപകട ഇന്‍ഷുറന്‍സ്‌ പോളിസികള്‍ അനുവദിക്കാനുള്ള ചുമതല ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയ്‌ക്കു തല്‍ക്കാലം നല്‍കാനാണ്‌ ബന്ധപ്പെട്ടവരുടെ തീരുമാനം.