Breaking News

Trending right now:
Description
 
Aug 24, 2014

ഇവരെ സര്‍ക്കാരും ജോലി വാഗ്ദാനം ചെയ്ത ആശുപത്രി മുതലാളിമാരും മറന്നു പോയോ

Jasmine Shah
image അഭ്യന്തര കലാപങ്ങളെ തുടര്‍ന്ന് 350ലധികം നേഴ്സുമാര്‍ ഇറാക്കില്‍ നിന്നും ,150 ഓളം പേര്‍ ലിബിയയില്‍ നിന്നും രണ്ടു മാസം മുന്‍പ്‌ മുതല്‍ മടങ്ങിയെത്തി.മാധ്യമങ്ങളില്‍ സജീവമായി ഈ ചര്‍ച്ച നിന്ന നിമിഷങ്ങളില്‍ ഇവര്‍ക്ക് ജോലി വാഗ്ദാനം ചെയ്തു 15ലധികം സ്വകാര്യ ആശുപത്രികള്‍ കേരളത്തിനകത്തു നിന്നും നിരവധി മുതലാളിമാര്‍ വിദേശത്ത് ജോലി നല്‍കാനും തയ്യാറായി വന്നിരുന്നു.അന്ന് കേരളത്തില്‍ ജോലി വാഗ്ദാനം നല്‍കിയ ആശുപത്രികള്‍ ആ അവസരത്തെ സൗജന്യമായി പരസ്യത്തിനു വേണ്ടി ഉപയോഗിക്കുകയാണ് അന്നു തന്നെ യുഎന്‍എ പരസ്യമായി പറഞ്ഞിരുന്നു .പലരും ഞങ്ങളുടെ അഭിപ്രായത്തെ വിമര്‍ശിച്ചും രംഗത്ത്‌ വന്നിരുന്നു .ഇപ്പോള്‍ രണ്ടു മാസം കഴിയുന്നു .ആരും അവരുടെ അവസ്ഥയെ കാണാന്‍ ശ്രമിക്കുന്നില്ല .

ഇറാക്കിലെ തിക്രിത്തില്‍ നിന്നും വന്ന 46 നെഴ്സുമാര്‍ക്ക് മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള സാബത്തിക സഹായം ലഭിച്ചത് .സര്‍ക്കാര്‍ സഹായമായി 5000 രൂപയും ,മെഡിസിറ്റി ആശുപത്രി നല്‍കിയ 25000 രൂപയും വിദേശ മലയാളിയായ C.K.Menon നല്‍കിയ 3 ലക്ഷം രൂപയും ,ഈ ഗ്രൂപ്പില്‍പെട്ട വളരെ പാവപ്പെട്ട ചിലര്‍ക്ക് സുമനസ്സുകള്‍ നല്‍കിയ സഹായവും ലഭിച്ചു .ഇവരില്‍ 23 പേര്‍ക്ക് 4000 ദിര്‍ഹം ശബളത്തില്‍ ഷെട്ടി ഗ്രൂപ്പ്‌ ജോലി നല്‍കാം എന്നും പറഞ്ഞു .

Jasminsha Shaവിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതി തള്ളും എന്ന് പറഞ്ഞിരുന്ന സര്‍ക്കാരിനു ഇപ്പോള്‍ മിണ്ടാട്ടമില്ല .ആഗസ്റ്റ്‌ 6 നു നടന്ന യോഗത്തില്‍ ആറു മാസം കാത്തിരിക്കാനാണ് നോര്‍ക്ക സിഇഒ പറഞ്ഞതത്ര .

എന്നാല്‍ ഇവരെ കൂടാതെ എത്തിയവര്‍ക്ക്‌ മാധ്യമ ശ്രദ്ധ കിട്ടിയതുമില്ല ,അതിനാല്‍ സര്‍ക്കാര്‍ സഹായം 2000 രൂപയായി കുറച്ചു ,ഇതു കിട്ടാത്തവരും നിരവധി .ജോലി നല്‍കാം എന്ന് പറഞ്ഞു രണ്ടാഴ്ച മുന്‍പ്‌ നടത്തിയ യോഗത്തില്‍ കേരളത്തിലെ സ്വകാര്യ ആശുപത്രി മുതലാളിമാര്‍ പങ്കെടുത്തുമില്ല.പല സ്വകാര്യ ആശുപത്രികളുടെയും ഓഫര്‍ മീഡിയകളില്‍ കണ്ട നേഴ്സുമാര്‍ ഈ ആശുപത്രികളില്‍ എത്തി ജോലി കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ 6000 രൂപയ്ക്കു സ്പെഷ്യല്‍ സ്റ്റാഫ്‌ എന്ന തസ്തികയില്‍ നിയമിക്കാം എന്ന് പരഞ്ഞുവെത്ര.എന്നാല്‍ അതിനു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം .യുദ്ധ മുഖത്ത് നിന്നും വന്ന അവരുടെ കൈകളില്‍ അതില്ല താനും .ചുരുക്കി പറഞ്ഞാല്‍ ജോലി നല്‍കില്ല എന്നര്‍ത്ഥം .

ഇറാക്കില്‍ നിന്നും തിരിച്ചെത്തിയ മുഴുവന്‍ നെഴ്സുമാര്‍ക്കും പഞ്ചാബ്‌ സര്‍ക്കാര്‍ ജോലി നല്‍കുകയും,വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതി തള്ളുകയും ചെയ്തു.തമിഴ്നാട് സര്‍ക്കാര്‍ ആ വഴിയെ തന്നെ ചെയ്തു .

വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതി തള്ളും എന്ന് പറഞ്ഞിരുന്ന സര്‍ക്കാരിനു ഇപ്പോള്‍ മിണ്ടാട്ടമില്ല .ആഗസ്റ്റ്‌ 6 നു നടന്ന യോഗത്തില്‍ ആറു മാസം കാത്തിരിക്കാനാണ് നോര്‍ക്ക സിഇഒ പറഞ്ഞതത്ര .2011 ല്‍ ലിബിയയില്‍ നിന്നും വന്ന നേഴ്സുമാരുടെ അവസ്ഥയാണോ ഞങ്ങളെയും കാത്തിരിക്കുന്നത് എന്ന് മുഖ്യമന്ത്രിയോട് ചോദിച്ച നെഴ്സുമാരോട് മൌനം ആയിരുന്നു മറുപടി .

എന്തായാലും ചിലര്‍ക്ക് യുഎന്‍എയുടെ സ്വാധീനത്തില്‍ ജോലി നല്‍കിയിട്ടുണ്ട് .13 പേര്‍ക്ക് തൃശൂര്‍ ജില്ലയുടെ വിവിധ ആശുപത്രികളില്‍ ആണ് ജോലി ലഭിച്ചിട്ടുള്ളത് .30 ഓളം പേര്‍ക്ക് സൌജന്യമായി വിദേശങ്ങളിലേക്ക് പോകാനുള്ള കോഴ്സുകള്‍ (Prometric,Haad)തൃശ്ശൂരില്‍ ലീഡ്സ് അക്കാദമിയുടെയും കണ്ണൂരിലെ മെഡിസിറ്റി അക്കാദമിയുടെയും,എറണാകുളം മെഡി വേള്‍ഡ് അക്കാദമിയുടെയും സഹകരണത്തോടെ നടത്തിവരുന്നു ,

എന്ത് കൊണ്ടാണ് നേഴ്സുമാര്‍ അശാന്തിയുടെ വിള നിലമായ സ്ഥലങ്ങളില്‍ നിന്നും തിരിച്ചു വരാന്‍ തയ്യാറാകാത്തത് എന്നതിനു ഉദാഹരണം ആണ് ഇവരുടെയും കുടുബങ്ങളുടെയും അവസ്ഥ.ബാങ്ക് ജീവനക്കാരുടെ ശല്യം തുടരുന്നു .നേഴ്സുമാര്‍ നൈജീരിയയിലേക്കും ,ഇറക്കിലെക്കും ,ലിബിയയിലേക്കും പോയി കൊണ്ടേയും ഇരിക്കും