Breaking News

Trending right now:
Description
 
Aug 24, 2014

തന്റെ വിവാഹ വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന്‌ നടി അനുഷ്‌ക ശര്‍മ

image ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം വൈസ്‌ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്‌ ലിയും താനും വിവാഹിതരാവുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടിമാത്രമാണെന്ന്‌ ബോളിവുഡ്‌ നടി അനുഷ്‌ക ശര്‍മ. പത്രക്കുറിപ്പിലൂടെയാണ്‌ അനിഷ്‌ക ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌. അനുഷ്‌കയുടെ പ്രതിനിധിയും ഇതു വ്യക്തമാക്കിയിട്ടുണ്ട്‌. ഇംഗ്ലണ്ട്‌ പര്യടനത്തിനിടെ ഹോട്ടലില്‍ കോഹ്‌ ലിയുടെ മുറിയില്‍ അനുഷ്‌കയെയും താമസിക്കാന്‍ ബിസിസിഐ അനുവദിച്ചതായി കഴിഞ്ഞദിവസം വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്‌. ഇതില്‍ സത്യമേയില്ല-അനുഷ്‌കയുടെ പ്രതിനിധി അറിയിച്ചു. ഇരുവരും ഉടന്‍ വിവാഹം കഴിക്കുമെന്നു ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട്‌ നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്‌. ഇതൊക്കെ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അതില്‍ സത്യമില്ലെന്നും അനുഷ്‌ക വ്യക്തമാക്കി. ഇന്ത്യന്‍ ടീമിന്റെ ന്യൂസിലന്‍ഡ്‌ പര്യടനത്തില്‍ കോഹ്‌ ലിയെയും അനുഷ്‌കയെയും ഒരുമിച്ചു കണ്ടതിനെ തുടര്‍ന്നാണ്‌ ഇവരുടെ ബന്ധത്തെക്കുറിച്ചു മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു തുടങ്ങിയത്‌.