Breaking News

Trending right now:
Description
 
Aug 24, 2014

പുകവലിമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ കേരളം ചിലവിടുന്നത്‌ 545 കോടി രൂപ

image പുകവലി ഉപയോഗം മൂലം ഉണ്ടാകുന്ന ഹൃദ്രോഗം, അര്‍ബുദം, ക്ഷയം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുടെ ചികിത്സാ ചെലവിന്‌ കേരളം ചെലവഴിക്കുന്നത്‌ 545 കോടി രൂപ. ഒേരുവര്‍ഷത്തെ കണക്കാണിത്‌. കേരളത്തിലെ പുരുഷന്മാരാണ്‌ കൂടുതല്‍ തുക ചെലവഴിക്കുന്നത്‌-പ്രതിവര്‍ഷം ഏകദേശം 518 കോടിരൂപ. അതേസമയം സ്‌ത്രീകള്‍ക്ക്‌ ഏകദേശം 25 കോടി രൂപയുടെ ചികിത്സാചെലവേ ഈയിനത്തില്‍ ഉണ്ടാകുന്നുള്ളൂ. ലോകാരോഗ്യ സംഘടന, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുടെ പിന്തുണയോടെ പബ്ലിക്‌ ഹെല്‍ത്ത്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യ സംഘടിപ്പിച്ച പഠനത്തിലാണ്‌ കേരളത്തിലെ പുകവലി ബാധ്യത കണക്കാക്കിയത്‌. കേരളത്തേക്കാള്‍ ജനസംഖ്യയുള്ള തമിഴ്‌നാടും കര്‍ണാടകവും ചെലവിടുന്നതിനേക്കാള്‍ കൂടുതലാണിതെന്നു പഠനം പറയുന്നു. കര്‍ണാകടയില്‍ 314 കോടി രൂപയും തമിഴ്‌നാട്ടില്‍ 467 കോടി രൂപയുമാണ്‌ ചെലവഴിക്കുന്നത്‌.