Breaking News

Trending right now:
Description
 
Nov 22, 2012

മദര്‍ ഹോസ്‌പിറ്റല്‍ സമരം: വി.എസ്‌. എത്തി ചര്‍ച്ച തുടങ്ങി

image തൃശൂര്‍ മദര്‍ ഹോസ്‌പിറ്റലില്‍ എഴുപതു ദിവസത്തോളമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതിന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ മാനേജ്‌മെന്റ്‌ പ്രതിനിധികളുമായി ചര്‍ച്ച തുടങ്ങി. ഇന്നു രാവിലെ പത്തിനാണ്‌ വി.എസ്‌ എത്തിച്ചേര്‍ന്നത്‌. 

തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ നിരാഹാരം തുടരുന്ന നഴ്‌സ്‌ രശ്‌മിയെ അച്യുതാനന്ദന്‍ സന്ദര്‍ശിച്ചേക്കും. എട്ടുദിവസം സമരപ്പന്തലില്‍ നിരാഹാരത്തിലായിരുന്ന രശ്‌മിയെ കഴിഞ്ഞ ദിവസമാണ്‌ ആശുപത്രിയിലേയ്‌ക്കു മാറ്റിയത്‌. 

ഇന്നലെ വൈകുന്നേരം കളക്ടര്‍ ചര്‍ച്ചയ്‌ക്കു വിളിച്ചെങ്കിലും മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതി നിയമിച്ച മധ്യസ്ഥനുമായി തുടര്‍ച്ചയായി സംസാരിച്ചിരുന്നെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞിരുന്നില്ല. സമരത്തിന്റെ പേരില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാവില്ല നിലപാടാണ്‌ ചര്‍ച്ചകളില്‍ കീറാമുട്ടിയായിത്തീര്‍ന്നത്‌. 

വിഎസ്‌ എത്തിയത്‌ യാദൃശ്ചികംമാത്രമാണെന്നും ഇന്നുതന്നെ സമരം തീരുമെന്നും തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.