Breaking News

Trending right now:
Description
 
Aug 23, 2014

ഡോ. എന്‍.ജെ. തോമസ്‌ റമ്പാച്ചന്‍ നിര്യാതനായി

image പത്താനാപുരം മൌണ്ട് താബോര്‍ ദയറയില്‍ വച്ചായിരുന്നു വന്ദ്യ ഡോ.എന്‍.ജെ തോമസ്‌ റമ്പാച്ചന്‍റെ ദേഹവിയോഗം, പത്താനാപുരം മൌണ്ട് താബോര്‍ ദയറായിലെ ആദ്യ കാലഅംഗങ്ങളിലോരാളായിരുന്ന വന്ദ്യ തോമസ്‌ റമ്പാച്ചന്‍ ബ്രഹ്മവാര്‍ ഭദ്രാസനത്തില്‍ 19 വര്‍ഷത്തോളം ശുശ്രൂഷ അനുഷ്ടിച്ചു .ബ്രഹ്മവാര്‍ എസ്.എം.എസ് സ്കൂള്‍ സ്ഥാപകനായിരുന്നു റമ്പാച്ചന്‍ . 

വന്ദ്യ റമ്പാച്ചന്‍റെ സംസ്കാരശുശ്രൂഷകൾ ഓഗസ്റ്റ്‌ 26 ന് ( ചൊവ്വ ) വൈകുന്നേരം 3 മണിക്ക് നടക്കും. 1959 മുതൽ 1964 വരെ ജർമനിയിൽ ഉപരിപഠനം നടത്തിയ റമ്പാച്ചന്‍ ഫിലിപ്സ് സർവകലാശാലയിൽ നിന്നും ഹിസ്ടറി ഓഫ് റിലിജിയൻസിൽ ഡോക്ട്രേറ്റ് നേടി.രണ്ടു പ്രാവശ്യം വിശുദ്ധ നഗരമായ യരുശലേം യാത്ര നടത്തിയിട്ടുണ്ട്.പത്തനാപുരം സെന്റ്‌ സ്റ്റീഫൻസ് കൊളേജിന്റെ ആദ്യകാലങ്ങളിൽ 1964 മുതൽ 1986 വരെ വൈസ് പ്രിൻസിപ്പൽ ആയും 1968 മുതൽ 1976 വരെ പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. 

ഇംഗ്ലീഷ്, സിറിയക് എന്നീ വിഷയങ്ങളിൽ അദ്ധ്യാപകൻ കൂടിയായിരുന്ന റമ്പാച്ചന്‍ 1976-ൽ റിട്ടയർ ചെയ്തതിനെ തുടർന്ന് 1977 മുതൽ ദേവലോകം അരമനയിൽ സുന്നഹദോസ് ഓഫീസ് സെക്രട്ടറിയായി 7 വർഷം സേവനം അനുഷ്ടിച്ചു. അതിനുശേഷം ബ്രഹ്മവാർമിഷൻ പ്രവർത്തനങ്ങളുമായി 18 വർഷം പ്രവർത്തിച്ചു. കന്നഡ,കൊങ്ങിണി ഭാഷകളിൽ  ആദ്യമായി വിശുദ്ധ കുർബാനയും മറ്റു ശുശ്രൂഷകളും ആരംഭിച്ചു.