Breaking News

Trending right now:
Description
 
Aug 23, 2014

സിന്ധു ജോയി ഐസ്‌ ബക്കറ്റ്‌ ചലഞ്ച്‌ ഏറ്റെടുത്തു തലയില്‍ ഐസ്‌ വെള്ളം ഒഴിച്ചു

image

അമിറ്റ്രോഫിക്‌ ലാറ്ററല്‍ സ്‌കെലറോസീസ്‌ എന്ന രോഗത്തെക്കുറിച്ച്‌ ബോധവല്‍ക്കാനും ഫണ്ട്‌ ശേഖരിക്കാനുമായി നടത്തുന്ന ഐസ്‌ ബക്കറ്റ്‌ ചലഞ്ചുമായി സിന്ധു ജോയി. മുന്‍ സിപിഎം നേതാവും ഇപ്പോള്‍ ഫേയ്‌സ്‌ ബുക്കിലെ താരവുമായ സിന്ധു ജോയി കഴിഞ്ഞ ദിവസം തന്റെ ചില സുഹൃത്തുക്കളെ ഫെയ്‌സ്‌ബുക്കിലൂടെ ചലഞ്ച്‌ ചെയ്യുകയായിരുന്നു. ഒപ്പം ഐസ്‌ ബക്കറ്റ്‌ തലയില്‍ ഒഴിക്കുമ്പോഴുള്ള സിന്ധുവിന്റെ പ്രകടനവും ഫെയ്‌സ്‌ബുക്കില്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ്‌. 

ഇതോടെ കൊച്ചിയിലെ കോളേജ്‌ കുമാരിമാര്‍ അടക്കം വിദ്യാര്‍ത്ഥികള്‍ കൂട്ടമായി എത്തി ഐസ്‌ ബക്കറ്റ്‌ ചലഞ്ചില്‍ ഭാഗമായതോടെ ഐസ്‌ ബക്കറ്റ്‌ ചലഞ്ച്‌ കേരളത്തിലും തരംഗമായി മാറി. 
മോട്ടോര്‍ ന്യൂറോണ്‍ ഡിസിസ്‌ എന്നു വിളിക്കപ്പെടുന്ന അമിറ്റ്രോഫിക്‌ സ്‌കെലറോസീസ്‌ തലച്ചോറിനെയും നാട്ടെല്ലിനെയും ബാധിക്കുകയും തളര്‍വാദത്തിലേക്ക്‌ നയിക്കുകയും ചെയ്യുന്ന രോഗമാണ്‌. ഐസ്‌ വാട്ടചലഞ്ചിന്‌ വിധേയമാകുന്നവര്‍ 24 മണിക്കൂറിനകം ചലഞ്ച്‌ ഏറ്റെടുക്കുകയോ മോട്ടോര്‍ ന്യൂറോണ്‍ ഡിസിസ്‌ ഫണ്ടിലേക്ക്‌ സംഭാവന ചെയ്യുകയോ വേണമെന്നാണ്‌ നിബന്ധന. 
സുക്കര്‍ബര്‍ഗിന്റെ വെല്ലുവിളി സ്വീകരിച്ചു ബില്‍ഗേറ്റസ്‌ തലയില്‍ വെള്ളമൊഴിച്ചിരുന്നു. സാനിയ മിര്‍സ അടക്കമുള്ള സ്‌പോര്‍ട്‌സ്‌ താരങ്ങളും ഐസ്‌ ബര്‍ഗ്‌ ചലഞ്ചില്‍ പങ്കെടുത്തു വരുന്നു. 
തലയില്‍ ഐസ്‌ വെള്ളം വീഴുമ്പോളുള്ള പ്രമുഖരുടെ മുഖഭാവം ഫെയ്‌സ്‌ബുക്കില്‍ ഹിറ്റായി മാറിയിരിക്കുകയാണ്‌.