Breaking News

Trending right now:
Description
 
Nov 22, 2012

തടി കൂടിയാല്‍ ചിരി കൂടും

image മെലിഞ്ഞ്‌ പെന്‍സില്‍ പോലെ ഇരിക്കുന്നവരേക്കാള്‍ തമാശക്കാരായിരിക്കും തടിച്ച്‌ ഉരുണ്ടിരിക്കുന്നവര്‍. ജനിതക പ്രത്യേകതകളാണ്‌ ഇതിനു കാരണം. 

ശരീരത്തിലെ എഫ്‌ടിഒ എന്ന ജീന്‍ കാരണമാണ്‌ പലര്‍ക്കും തടി കൂടുന്നത്‌. ഇതു മാനസിക സമ്മര്‍ദ്ദവും വിഷാദവും അകറ്റാന്‍ സഹായിക്കുന്ന ജീന്‍ കൂടിയാണത്രേ. വേണമെങ്കില്‍ നമുക്ക്‌ ഇതിനെ ഹാപ്പി ജീന്‍ എന്നു വിളിക്കാം. 

തടി കൂടുതലാണ്‌ എന്നതിന്റെ പേരില്‍ സമൂഹത്തില്‍ അംഗീകാരം കിട്ടുന്നില്ല എന്നതിന്റെ പേരിലും തടി കൂടിയവര്‍ വിഷാദിക്കേണ്ടതാണ്‌. എന്നാല്‍ ഹാപ്പി ജീന്‍ ഉണ്ടെങ്കില്‍ ആ സങ്കടമൊക്കെ പമ്പ കടക്കും. എട്ടു ശതമാനം മാത്രമാണ്‌ ഈ ജീനിന്റെ പ്രഭാവം എങ്കിലും ഇതുവഴി ഗുണം ഉണ്ട്‌ എന്നാണ്‌ ശാസ്‌ത്രജ്ഞന്മാര്‍ പറയുന്നത്‌. 

കാനഡയില്‍ നടത്തിയ പഠനത്തില്‍ 21 രാജ്യങ്ങളിലെ 17200 പേരാണ്‌ പങ്കെടുത്തത്‌. തടി കൂടുന്നവര്‍ തമാശ ആസ്വദിക്കാനും പറയാനും ഇഷ്ടപ്പെടുന്നവരാണെന്ന്‌ ഇവര്‍ ഉറപ്പിച്ചു പറയുന്നു.