Breaking News

Trending right now:
Description
 
Aug 23, 2014

വില്ലാളിവീരന്‍ ചിത്രീകരണം പുരോഗമിക്കുന്നു; ദിലീപിന്‌ പരുക്കേറ്റു

image പുതുച്ചേരിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ദിലീപിനു പരുക്കേറ്റു. പുതുച്ചേരി വിമാനത്താവളത്തിലാണ്‌ ചിത്രീകരണം നടന്നത്‌. വിമാനത്തില്‍നിന്ന്‌ ഇറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വാതില്‍ ഇടിച്ചാണ്‌ ദിലീപിന്‌ പരുക്കേറ്റത്‌. ഗാനരംഗമായിരുന്നു ചിത്രീകരിച്ചത്‌. മൂക്കിനാണ്‌ മുറിവ്‌. പരുക്ക്‌ ഗുരുതരമല്ല. ഉടന്‍തന്നെ ചികിത്സനല്‍കി. നാലുദിവസത്തെ വിശ്രമമാണ്‌ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. നവാഗതനായ സുധീഷ്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന വില്ലാളിവീരന്റെ ചിത്രീകരണമാണ്‌ പുതുച്ചേരി വിമാനത്താവളത്തില്‍ നടന്നത്‌. ഡോക്ടര്‍മാര്‍ വിശ്രമിക്കണമെന്നു പറഞ്ഞെങ്കിലും ദിലീപ്‌ ചിത്രീകരണം മുടങ്ങാതിരിക്കാന്‍ വീണ്ടും അഭിനയിച്ചു. ഇന്നു നടക്കുന്ന ചിത്രീകരണത്തിനുശേഷം ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കാനാണ്‌ ദിലീപിന്റെ തീരുമാനം. നമിതാ പ്രമോദും മൈഥിലിയുമാണ്‌ ചിത്രത്തിലെ നായികമാര്‍. ഓണചിത്രമാണിത്‌.