Breaking News

Trending right now:
Description
 
Aug 22, 2014

കൗം ദെ ഹീരേയുടെ പ്രദര്‍ശനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു

image മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലയാളികളെ വീരപരിവേഷം നല്‍കുന്ന പഞ്ചാബി ചിത്രം കൗം ദെ ഹീരേ (സമുദായത്തിന്റെ മുത്തുകള്‍) യുടെ പ്രദര്‍ശനത്തിന്‌ വിലക്ക്‌. കേനദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ്‌ ചിത്രത്തിന്റെ റിലീസ്‌ തടഞ്ഞത്‌. ചിത്രം ഇന്ന്‌ റിലീസ്‌ ചെയ്യാനിരിക്കുകയായിരുന്നു. ചിത്രം പുറത്തിറങ്ങിയാല്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ റിപ്പോര്‍്‌ട്ടിന്റെ വെളിച്ചത്തിലാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നടപടി. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നല്‍കിയതിനെക്കുറിച്ച്‌ പരിശോധന നടത്താനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇന്ദിരയുടെ ഘാതകരായ ബിയാന്ത്‌ സിംഗ്‌, കേഹാര്‍ സിംഗ്‌ , സത്‌വന്ത്‌ സിംഗ്‌ എന്നിവരെ സമുദായത്തിന്റെ വീരപുരുഷന്മാരായി ചിത്രീകരിക്കുന്നുവെന്നാണ്‌ ചിത്രത്തിനെതിരെയുണ്ടായ വിമര്‍ശനം. രവീന്ദര്‍ രവിയാണ്‌ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌. ജനുവരിയില്‍ സെന്‍സര്‍ ബോര്‍ഡ്‌ പ്രദര്‍ശനാനുമതി നിരോധിച്ച ചിത്രം ചില തിരുത്തലുകള്‍വരുത്തി വീണ്ടും സമര്‍പ്പിക്കുകയും മേയ്‌ 29ന്‌ അനുമതി നേടുകയുമായിരുന്നു. ഇതിനു പിന്നില്‍ കോഴ ഇടപാട്‌ നടന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.