Breaking News

Trending right now:
Description
 
Aug 21, 2014

വാഷിംഗ്ടൻ ഡി.സി സെൻറ് തോമസ് ഓർത്തഡോക്സ് ദേവാലയത്തി​ൽ ഒ.വി.ബി.എസ് സമാപിച്ചു

Johnson Punchakkonam
image

വാഷിംഗ്ടൻ ഡി.സി : സെൻറ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ മൂന്നു ദിവസങ്ങളിലായി നടന്നു വന്ന സംയുക്ത ഒ.വി.ബി.എസ് സമാപിച്ചു.ആഗസ്റ്റ്‌ 14,15,16 തീയതികളിലായി സെൻറ്  തോമസ് ബാൾട്ടിമോർ,സെൻറ് തോമസ് ദമാസ്കസ്,സെൻറ് തോമസ് ഡി.സി,സെൻറ് ഗ്രീഗോറിയോസ് സിൽവർ സ്പ്രിംഗ് എന്നീ നാല് ദേവാലയങ്ങളുടെ സംയുക്ത ഒ.വി.ബി.എസ് വിജയകരമായി  ആഗസ്റ്റ്‌16-ന് സമാപിച്ചു. ആഗസ്റ്റ്‌ 14-ന് സണ്‍‌ഡേ സ്കൂൾ ഏരിയ കോർഡിനേറ്റർ ശ്രീ .ഏബ്രഹാം ഈപ്പൻ ഒ .വി.ബി.എസ് 2014-ൻറെ  ഉദ്ഘാടനം നിർവഹിച്ചു . "

ഭൂമിയും അതിന്റെ പൂർണ്ണതയും യാഹോവയ്ക്കുള്ളതാകുന്നു " (സങ്കീ : 24:1 ) എന്ന പ്രധാന ചിന്താവിഷയമായിരുന്ന ഈ വർഷത്തെ ഒ .വി.ബി.എസിൽ ഏകദേശം നൂറോളം കുട്ടികൾ പങ്കെടുത്തു. ഇതിൽ കുട്ടികൾക്കായി വേദപുസ്തകടിസ്ഥാനപരവും , വ്യക്തിത്വ വികസനത്തിനും ഉപകരിക്കുന്ന വിവിധ ക്ലാസ്സുകളും, പല കലാകായിക പരിപാടികളും നടത്തി.

ആഗസ്റ്റ്‌16-ന് ഫാ .ഡോ .ജോണ്‍സണ്‍ . സി .ജോണിന്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയിലും  , അതേ തുടർന്ന് നടന്ന പള്ളിയ്ക്കു ചുറ്റുമുള്ള ഒ.വി.ബി.എസ് റാലിയിലും കുട്ടികളും, മുതിർന്നവരും ഉൾപെടെ അനേകം പേർ പങ്കെടുത്തു. സമാപന സമ്മേളനത്തിനു മുന്നോടിയായി നടന്ന ടാലെന്റ് ഷോയിൽ കുഞ്ഞുങ്ങൾ അവരുടെ കഴിവുകൾ തെളിയിച്ചുകൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ഫാ .ഡോ .ജോണ്‍ സണ്‍ . സി .ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ ഈ വര്ഷത്തെ ഏരിയ ഒ .വി.ബി.എസ് കോർഡിനേറ്ററായി പ്രവർത്തിച്ച നിർമല തോമസ്‌ നന്ദി പ്രസംഗം നടത്തി.