Breaking News

Trending right now:
Description
 
Aug 21, 2014

ടൈറ്റന്‍ ഐപ്ലസിന്റെ പുതിയ ഫ്‌ളെയര്‍ ഫ്രെയിമുകള്‍

image ടൈറ്റന്‍ ഐപ്ലസ്‌ ബൈഫോക്കല്‍, പ്രോഗ്രസീവ്‌ ലെന്‍സ്‌ ഉപയോക്താക്കള്‍ക്കായി പുതിയനിര ഫ്രെയിമുകളുമായി ഫ്‌ളെയര്‍ ശേഖരം അവതരിപ്പിക്കുന്നു.

സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതരത്തില്‍ ഈ വിഭാഗത്തിലുള്ളവരുടെ താത്‌പര്യവും ആവശ്യങ്ങളും മനസില്‍ കണ്ട്‌ രൂപപ്പെടുത്തിയതാണ്‌ ഫ്‌ളെയര്‍ ശേഖരം. വനിതകള്‍ക്കായി പിങ്ക്‌, പര്‍പ്പിള്‍, ബര്‍ഗണ്ടി എന്നീ നിറങ്ങളിലും പുരുഷന്മാര്‍ക്കായി ബ്ലാക്ക്‌, ബ്രൗണ്‍, ഗണ്‍, ഗോള്‍ഡ്‌ എന്നീ നിറങ്ങളിലുമാണ്‌ പുതിയ ശേഖരത്തിലെ ഫ്രെയ്‌മുകള്‍. അസറ്റേറ്റ്‌, ഇന്‍ജക്ഷന്‍ മോള്‍ഡഡ്‌ പ്ലാസ്റ്റിക്‌, സ്റ്റെയ്‌ന്‍ലസ്‌ സ്റ്റീല്‍ എന്നിങ്ങനെ അലര്‍ജി ഉണ്ടാക്കാത്തതും കനംകുറഞ്ഞതുമായ വസ്‌തുക്കള്‍ ഉപയോഗിച്ചാണ്‌ ഫ്രെയിമുകള്‍ നിര്‍മിച്ചിരിക്കുന്നത്‌. 995 രൂപ മുതലാണ്‌ ഫ്രെയിമുകളുടെ വില.

പ്രോഗ്രസിവ്‌ ലെന്‍സുകള്‍ക്ക്‌ അഡാപ്‌റ്റേഷന്‍ ഗ്യാരണ്ടിയും കണ്ണടകള്‍ക്ക്‌ ജീവിതകാലം മുഴുവനും സേവന ഗ്യാരണ്ടിയും കമ്പനി ഉറപ്പുനല്‌കുന്നു. 850 രൂപ മുതലുള്ള ബൈഫോക്കലുകളും 1400 രൂപ മുതലുള്ള പ്രോഗ്രസീവ്‌ ലെന്‍സുകളും ലഭ്യമാണ്‌. ടൈറ്റന്‍ ലെന്‍സുകള്‍ക്ക്‌ ഒരു വര്‍ഷത്തെ വാറണ്ടിയുണ്ട്‌.