Breaking News

Trending right now:
Description
 
Aug 21, 2014

വെരി.റെവ. Dr. M.E. ഇടുക്കുള കോർ എപ്പിസ്കോപ്പ​യുടെ സംസ്കാരം ശനിയാഴ്ച ന്യൂയോർക്കി​ൽ

Johnson Punchakkonam
image ന്യൂയോർക്ക്: മലങ്കര ഓർത്തോഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും, പ്രക്കാനം സെന്റ്‌ മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അംഗവുമായ മുട്ടാണിയിൽ വെരി.റെവ. Dr. M.E. ഇടുക്കുള കോർ എപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷ  ശനിയാഴ്ച രാവിലെ ന്യൂയോർക്ക് സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ  (175 Cherry Lane Floral Park, NY 11040 ) നടക്കും.

സംസ്കാര ശുശ്രൂഷകൾക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത സഖറിയ മാർ നിക്കോളാവോസും, സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അലക്സിയോസ് മാർ യൂസേബിയോസും, ഇരു ഭദ്രാസനങ്ങളിലെയും  വൈദീകരും നേതൃത്വം നൽകും.

അടൂർ വടക്കേടത്ത് തോട്ടത്തിൽ ശോശാമ്മയാണ് സഹധര്‍മ്മിണി.

മക്കൾ: സാജി ജോണ്‍ ഡോ. സേബു ഇടുക്കുള DMD

മരുമക്കൾ: ജെറി ജോണ്‍, ലോറി സേബു

കൊച്ചു മക്കൾ:സാമുവേൽ ജോണ്‍, അലീഷ, സമാന്ത

സംസ്കര ശുശ്രൂഷകൾ കോർഎപ്പിസ്കോപ്പ ആദ്യം വികാരിയായി സേവനം അനുഷ്ട്ടിച്ച ന്യൂയോർക്ക് സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ രാവിലെ 7 മണിക്ക് ആരംഭിക്കും. (175 Cherry Lane Floral Park, NY 11040 ). തുടർന്ന് Park Funeral Chapels ,  All Saints Cemetery 855 Middle  Neck RD   11024 സംസ്കരിക്കും


1957 ൽ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല വൈദീകരിൽ ഒരാളായിരുന്ന വെരി.റെവ. Dr. M.E. ഇടുക്കുള കോർ എപ്പിസ്കോപ്പ സത്യവിശ്വാസത്തോടെ ഏറെ ക്ലേശങ്ങള്‍ സഹിച്ച്‌ സഭയുടെ വളര്‍ച്ചയ്‌ക്കായി വിവിധ ദേവാലയങ്ങൾ ആരംഭിച്ചു. സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസനത്തിനു വേണ്ടി ഭദ്രാസന മെത്രാപൊലീത്ത അലക്സിയോസ് മാർ യൂസേബിയോസ് ഭദ്രാസന തലത്തിൽ കൂടിയ പ്രതിനിധിയോഗത്തിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥനയും, അനുശോചനവും രേഖപ്പെടുത്തി.


കോർ എപ്പിസ്കോപ്പയുടെ നിര്യാണത്തിൽ  മലങ്കര സഭാ മാനേജിഗ്കമ്മറ്റി അംഗങ്ങളായ ഫാ. ദാനിയേൽ പുല്ലേലിൽ, ശ്രി.പുലിക്കോട്ടിൽ ഐ ജോയ്,ശ്രി. പോൾ കറുകപിള്ളിൽ, ശ്രി.കോരസണ്‍ വർഗീസ്‌, എന്നിവർ അനുശോചനം രേഖപ്പെടുത്തി.   കോർ എപ്പിസ്കോപ്പ വികാരിയായി സേവനം അനുഷ്ട്ടിച്ച ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്  ദേവാലയത്തിന് വേണ്ടി വികാരി ഫാ.ഹാം ജൊസഫ്,  സഭാ മാനേജിഗ് കമ്മറ്റി അംഗം ഡീക്കൻ.ജോർജ് പൂവത്തൂർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക്: 941-488-2650