Breaking News

Trending right now:
Description
 
Aug 21, 2014

എലീറ്റ്‌ ഐ20 ഇനി കേരളനിരത്തില്‍ ഓടിത്തുടങ്ങും

image കേരളനിരത്തുകളില്‍ ഹ്യുണ്ടായ്‌ ഐ20യുടെ രണ്ടാംതലമുറ മോഡല്‍ എലീറ്റ്‌ ഐ20 ഇനി ഓടിത്തുടങ്ങും. കൊച്ചിയില്‍ ഇന്നലെ വിപണിയിലെത്തി. പ്രീമിയം ഹാച്ച്‌ ബാക്ക്‌ വിഭാഗത്തില്‍ ഏറ്റവും ഭംഗിയും ഡ്രൈവിങില്‍ സുഖവും ആഡംബര സൗകര്യവും ഇന്ധനക്ഷമതയും ഭംഗിയും കാഴ്‌ചവയ്‌ക്കുന്ന കാറാണിത്‌. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ലഭ്യമാണ്‌. ഏഴു നിറങ്ങളില്‍ എലീറ്റ്‌ ഐ 20 ലഭിക്കും. വലിയ ഫ്രന്റ്‌ ഗ്രില്‍, വലിയ ബോണറ്റ്‌, വലിയ ഫോഗ്‌ ലാംപ്‌, ടു-ടോണ്‍ 16 ഇഞ്ച്‌ ഡയമണ്ട്‌ കട്ട്‌ അലോയ്‌ വീലുകള്‍, കറുത്ത സിപില്ലര്‍ തുടങ്ങിയവയും പ്രത്യേകതയാണ്‌. പെട്രോള്‍ മോഡലുകള്‍ ലിറ്ററിന്‌ 18.24 കിലോമീറ്റര്‍ മുതല്‍ 18.60 കിലോമീറ്റര്‍വരെ മൈലേജ്‌ ലഭിക്കുമെന്നാണ്‌ കമ്പനിയുടെ അവകാശവാദം. ഡീസല്‍ മോഡലുകള്‍ 21.78 കിലോമീറ്റര്‍ മുതല്‍ 22.54 കിലോമീറ്റര്‍വരെയും മൈലേജ്‌ ലഭിക്കും. കൊച്ചിയിലെ ഷോറൂം വില: പെട്രോള്‍ മോഡല്‍ ഇറ 4,99,460 രൂപ, മാഗ്‌ന 5,55,534, സ്‌പോര്‍ട്‌സ്‌ 6,08,458, സ്‌പോര്‍ട്‌സ്‌ (ഒപിറ്റി) 6,40,010, ആസ്‌റ്റ 66,2,401 രൂപ. ഡീസല്‍ മോഡല്‍ ഇറ, 6,20,742, മാഗ്‌ന 6,73,667, സ്‌പോര്‍ട്‌സ്‌ 7,26,592, സ്‌പോര്‍ട്‌സ്‌ (ഒപിറ്റി) 7,58,143, ആസ്റ്റ 7,80,534 രൂപ.