Breaking News

Trending right now:
Description
 
Aug 21, 2014

ഫഹദ്‌-നസ്രിയ വിവാഹം ഇന്ന്‌

image നടന്‍ ഫഹദ്‌-നസ്രിയ വിവാഹം കഴക്കൂട്ടം അല്‍സാജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന്‌ നടക്കും. ഉച്ചയ്‌ക്ക്‌ 12 നാണ്‌ വിവാഹം. ഇന്നലെ കോവളത്ത്‌ വച്ച്‌ മൈലാഞ്ചിക്കല്യാണം നടത്തിയിരുന്നു. കോവളം ഉദയസമുദ്രയില്‍ നടന്ന മൈലാഞ്ചി ക്കല്യാണത്തിനു വധുവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്‌. മണിരത്‌നത്തിന്റെ ഷൂട്ടിംഗ്‌ സെറ്റില്‍നിന്നു മൂന്നു ദിവസം മുമ്പാണു ഫഹദ്‌ വിവാഹത്തിനുള്ള തയാറെടുപ്പുകള്‍ക്കായി ആലപ്പുഴയിലെ വീട്ടിലെത്തിയത്‌. എറണാകുളം ആസ്ഥാനമാക്കിയ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയാണു വിവാഹച്ചടങ്ങ്‌ ഒരുക്കുന്നത്‌. എഴുപതില്‍പ്പരം വിഭവങ്ങളാണു വിവാഹച്ചടങ്ങിനെത്തുന്നവരെ സല്‍ക്കരിക്കുന്നതിനായി തയാറാക്കുന്നത്‌. വിവാഹ ശേഷം നവദമ്പതികള്‍ ഫഹദിന്റെ ആലപ്പുഴയിലെ വീട്ടിലേക്കു പോകും.