Breaking News

Trending right now:
Description
 
Aug 20, 2014

ഞാറ കൊക്ക് (ചായമുണ്ടി )

Dipin Augustine - കേരളത്തിലെ പക്ഷിജാലങ്ങളുടെ ചിറകടിത്താരയിലൂടെ ഒരു യാത്ര
image വർണ്ണചിറകുകൾ -4 
ഞാറ കൊക്ക് (ചായമുണ്ടി )

 

ഞാറ വർഗ്ഗത്തിലെ അതിസുന്ദരരാണ് ചായ മുണ്ടി (purple heron) എന്നറിയപ്പെടുന്നവർ. മുണ്ടി (Ardeidae)എന്നത് ഞാറ വർഗ്ഗത്തിൽപ്പെടുന്ന പക്ഷികളെ പൊതുവായി വിളിക്കുന്ന നാമമാണ്. ലോകത്തിൽ 61 തരം മുണ്ടികളെ രേഖപ്പെടുത്തിയിട്ടുള്ളതിൽ 21 വർഗ്ഗങ്ങൾ ഇന്ത്യയിൽ കാണപ്പെട്ടിടുണ്ട്. അതിൽതന്നെ ചിന്നമുണ്ടി, ചാരമുണ്ടി, തിരമുണ്ടി, ചായമുണ്ടി,തുടങ്ങി 16 തരം വിഭാഗക്കാരെ കേരളത്തിൽ കാണാം. ദേശാടന പക്ഷികളാണ് ചായമുണ്ടികൾ. ആഴം കുറഞ്ഞ ജലാശയങ്ങളും, ചതുപ്പ് നിലങ്ങളും, പാടങ്ങളുമാണ് ഇവയുടെ വിഹാര കേന്ദ്രങ്ങൾ. കാലി മുണ്ടി (Cattle Egret) കന്നുകാലികളോടും മനുഷ്യരോടും അടുത്തിടപഴകുമ്പോൾ,മനുഷ്യനിൽ നിന്നും അകന്ന് നില്ക്കാൻ ഇഷ്ടപ്പെടുന്നവരാണ് ചായമുണ്ടികൾ. ജലജീവികളും, മത്സ്യങ്ങളുമാണ് പ്രധാന ഭക്ഷണം. ചായമുണ്ടികൾ കേരളത്തിൽ കൂടോരുക്കുന്നതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പ്രജനന കാലങ്ങളിൽ ഇവ തണുപ്പുള്ള പ്രദേശങ്ങളിലേക്ക് ദേശാടനം നടത്തുന്നു. നീണ്ടുവളഞ്ഞ കഴുത്തിലെ ചെമ്പിച്ച തവിട്ടുനിറവും, കറുത്ത വരകളും ഇവയ്ക്ക് ഭംഗിയേകുന്നു. ചിറകുകൾ ചാരനിറത്തിലും കണ്ണിന് ചുറ്റുമുള്ള ഭാഗം മഞ്ഞ കലർന്ന പച്ചനിറത്തിലുമാണ്. നീണ്ട കാലുകൾ മഞ്ഞനിറത്തിലും കാണപ്പെടുന്നു.


പകൽ സമയങ്ങളിലും രാത്രികാലങ്ങളിലും വേട്ടയ്ക്കിറങ്ങുന്ന ഈക്കൂട്ടർ പൊതുവെ നാണക്കാരും നിശബ്ദരുമാണ്. യൂറോപ്പിന്റെ തെക്ക് ഭാഗങ്ങളിലും, ആഫ്രിക്കയിലും തെക്ക് കിഴക്കൻ ഏഷ്യയിലുമാണ് ഇതുവരെ ഇവയെ രേഖപ്പെടുത്തിയിട്ടുള്ളത്.