Breaking News

Trending right now:
Description
 
Aug 20, 2014

സൈബര്‍ ലോകം തന്നെ കല്യാണം കഴിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയതില്‍ മനം നൊന്തു കാവ്യ.

image
സൈബര്‍ ലോകത്തോടു കാവ്യയ്‌ക്ക്‌ പരിഭവമില്ല. പക്ഷേ സൈബര്‍ ലോകം തനിക്കു വേണ്ടി കണ്ടെത്തിയ വരനെ കണ്ടു തകര്‍ന്നു പോയെന്നു കാവ്യ മാധവന്‍. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സൈബര്‍ സെല്‍ തയാറാക്കിയ കൊക്കൂണ്‍ എന്ന ലോഗോ പ്രകാശനെ ചെയ്‌തു സംസാരിക്കുകയായിരുന്നു കാവ്യ. 

തന്നെ കുറിച്ച്‌ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്‌ തന്റെ വിവാഹം നടന്നുവെന്നും പ്രചരിപ്പിച്ച വാര്‍ത്ത ഓര്‍ക്കുമ്പോള്‍ തന്നെ താന്‍ തകരാറുണ്ട്‌. പ്രത്യേകിച്ച്‌ കല്യാണം കഴിക്കാന്‍ പോകുന്നയാള്‍ എന്ന പേരില്‍ പ്രചരിച്ച ഫോട്ടോയെക്കുറിച്ച്‌ ഓര്‍ത്താല്‍ തമിഴ്‌ വില്ലന്‍ കഥാപാത്രത്തെ വെല്ലുന്ന മുഖഭാവമുള്ളയാളായിരുന്നു അയാള്‍.
തനിക്ക്‌ ഫേസ്‌ബുക്ക്‌ പേജുണ്ടെന്നും എന്നാല്‍ അക്കൗണ്ട്‌ ഇല്ലെന്നും വെളിപ്പെടുത്തി കാവ്യ. പലരും തന്റെ പേരില്‍ അക്കൗണ്ട്‌ ഉണ്ടാക്കി പലരെയും കബളിപ്പിക്കുന്നു. ചിലര്‍ നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നുവെന്നും അവര്‍ക്കെതിരെ പരാതി നല്‌കിയതായും കാവ്യ വെളിപ്പെടുത്തി. 

പുതിയ തലമുറയ്‌ക്ക്‌ ധാര്‍മ്മികത നഷ്ടമായെന്നും പരിപാടിയില്‍ പങ്കെടുത്ത ജയറാം പറഞ്ഞു. അനുവാദമില്ലാതെ സെലിബ്രിറ്റികളുടെ ഫോട്ടോ എടുക്കുന്നത്‌ ഉചിതമല്ലെന്നും ജയറാം അഭിപ്രായപ്പെട്ടു. ഇന്റര്‍നാഷണല്‍ സൈബര്‍ സെല്‍ ഫോര്‍ സെക്ക്യൂരിറ്റി ആന്‍ഡ്‌ പോലീസിംഗ്‌ കോണ്‍ഫറന്‍സ്‌ ഉദ്‌ഘാനം ചെയ്‌തു സംസാരിക്കുകയായിരുന്നു ജയറാം.