Breaking News

Trending right now:
Description
 
Aug 20, 2014

ഡയല്‍ എ ഡോക്ടര്‍ പദ്ധതി ഹിറ്റാകുന്നു; ടോള്‍ഫ്രീ നമ്പര്‍-1056

image ആരോഗ്യവകുപ്പിന്റെ ഡയല്‍ എ ഡോക്ടര്‍ പദ്ധതി ഹിറ്റാകുന്നു. വിദഗ്‌ധ ഡോക്ടര്‍മാരുടെ സേവനം ദിവസം മുഴുവന്‍ ഫോണിലൂടെ ലഭ്യമാകുന്ന പദ്ധതിയാണിത്‌. മാര്‍ച്ച്‌ ആദ്യമാണ്‌ പദ്ധതി ആരംഭിച്ചതെങ്കിലും ഇതിനോടകം 7196 പേര്‍ പുതിയ സേവനം പ്രയോജനപ്പെടുത്തിയതായി ആരോഗ്യവകുപ്പ്‌ പറയുന്നു. ആരോഗ്യവകുപ്പിന്റെ ദിശ എന്ന കോള്‍ സെന്റര്‍വഴിയാണ്‌ ഡോക്ടര്‍ ഫോണിലെത്തുന്നത്‌. ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കു പുറമേ പ്രഥമ ശുശ്രൂഷ ചികിത്സ, രോഗപ്രതിരോധം മുതലുള്ള വിവരങ്ങളും ഡോക്ടര്‍മാരോട്‌ ചോദിക്കാം. വിവിധ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍പ്പെട്ട 74 ഡോക്ടര്‍മാരുടെ സേവനമാണ്‌ കോള്‍സെന്റര്‍വഴി ലഭിക്കുക. 2013-ല്‍ ആരംഭിച്ച പദ്ധതിയില്‍ ആദ്യകാലങ്ങളില്‍ കൗണ്‍സിലിങ്‌ മാത്രമാണ്‌ നല്‍കിയിരുന്നത്‌. ഈവര്‍ഷം മാര്‍ച്ചില്‍ പദ്ധതി വിപുലീകരിച്ച. 1056 എന്ന ടോള്‍ഫ്രീ നമ്പരാണ്‌ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു.