Breaking News

Trending right now:
Description
 
Aug 19, 2014

ലെനോവയുടെ 'ഓണം വര്‍ണോത്സവ', പ്രീമിയം ഉത്‌പന്നങ്ങള്‍ക്ക്‌ രണ്ടു വര്‍ഷത്തെ വാറന്റി

image ഓണത്തോടനുബന്ധിച്ച്‌ മുന്‍നിര പിസി നിര്‍മാതാക്കളായ ലെനോവ സെപ്‌റ്റംബര്‍ പതിനഞ്ചു വരെയുള്ള കാലയളവില്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ അവതരിപ്പിക്കുന്നു. ലെനോവയുടെ എല്ലാ പ്രീമിയം ഉത്‌പന്നങ്ങള്‍ക്കും ഇക്കാലയളവില്‍ രണ്ടു വര്‍ഷത്തെ വാറന്റി ലഭിക്കും. കൂടാതെ ജി-സീരിസ്‌ കോര്‍ ഐ-3 ഉത്‌പന്നങ്ങള്‍ക്ക്‌ ഒരു വര്‍ഷത്തെ വാറന്റി അധികമായി ലഭിക്കും. പെന്റിയം ക്വാഡ്‌ കോര്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം, പെന്റിയം ഡ്യുവല്‍ കോര്‍ എന്നിവ ഉപയോഗിക്കുന്ന എല്ലാ ഓള്‍ ഇന്‍ വണ്‍സ്‌ (എഐഒ) ഡിവൈസുകള്‍ക്കും മൂന്നുവര്‍ഷത്തെ അധിക വാറന്റിയുണ്ടാകും.

ഓണക്കാലത്ത്‌ ലെനോവ എഎംഡി എ6 പ്രോസസറും, സിക്യൂസി സഹിതമുള്ള വിന്‍ഡോസ്‌, കോര്‍ ഐ-3 ഡോസ്‌, കോര്‍ ഐ-3 ഡോസ്‌ ഗ്രാഫിക്‌സ്‌ നോട്ട്‌ബുക്കുകളും വിപണിയിലിറക്കിയിട്ടുണ്ട്‌. ഇസഡ്‌ സീരീസിലുള്ള കോര്‍ ഐ-5 ഡോസ്‌, ഐ-3, ഐ-5 ഫ്‌ളെക്‌സ്‌ 2 (14 ഇഞ്ച്‌, മള്‍ട്ടിമോഡ്‌, ടച്ച്‌ ഒഎസ്‌ ) എന്നിവയും വിവിധ നിറങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.
ഒഎസിനൊപ്പം പിക്യൂസി പ്രോസസര്‍ ഉള്ള ഓള്‍ ഇന്‍ വണ്‍സ്‌, പരമ്പരാഗത ഡെസ്‌ക്ക്‌ ടോപ്പുകള്‍ എന്നിവയ്‌ക്ക്‌ മൂന്നുവര്‍ഷത്തെ വാറന്റി ലഭിക്കും.