Breaking News

Trending right now:
Description
 
Aug 19, 2014

നിരാഹാര സമരം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയെ ഉടനെ മോചിപ്പിക്കണമെന്ന്‌ മണിപ്പൂര്‍ കോടതി

image മണിപ്പൂരിലെ പ്രത്യേക സൈനിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ദീര്‍ഘകാലമായി നിരാഹാരം അനുഷ്‌ഠിച്ചുവരുന്ന ഇറോം ഷര്‍മിളയെ ഉടന്‍ മോചിപ്പിക്കണമെന്ന്‌ മണിപ്പൂര്‍ കോടതി. മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം ഷര്‍മിളയെ ആത്മഹത്യാ ശ്രമത്തിന്‌ കേസെടുത്ത്‌ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്‌. ആത്മഹത്യാശ്രമത്തിന്‌ തെളിവില്ലെന്ന്‌ പറഞ്ഞ കോടതി ഷര്‍മിളയുടേത്‌ ജീവനൊടുക്കുവാനുള്ള ശ്രമമല്ലെന്ന്‌ നിരീക്ഷിച്ചു.

2000 നവംബറില്‍ ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമരം നടത്തിയവര്‍ക്കുനേരെ സൈനികര്‍ വെടിയുതിര്‍ത്തതില്‍ പ്രതിഷേധിച്ചാണ്‌ ഷര്‍മിള നിരാഹാരം തുടങ്ങിയത്‌. 2006-ല്‍ മരണംവരെ നിരാഹാരസമരം തുടങ്ങിയതിന്റെ പേരില്‍ ഷര്‍മ്മിളയെ ആത്മഹത്യാശ്രമക്കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്‌ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹൃ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഷര്‍മിള ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കതിനേത്തുടര്‍ന്ന്‌ മൂക്കിലൂടെയാണ്‌ ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കുന്നത്‌.