Breaking News

Trending right now:
Description
 
Aug 19, 2014

പരിശുദ്ധ കാതോലിക്കാ ബാവായുടെ അമേരിക്കൻ ശ്ളൈഹിക സന്ദർശനം സെപ്റ്റംബറി​ൽ

Johnson Punchakkonam
image

അമേരിക്ക: മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്ക ബാവ സെപ്റ്റംബർ 17-ന്‌ അമേരിക്കയിൽ എത്തുന്നു.

1979-ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസങ്ങളിലേക്ക് കാതോലിക്കാ നിധി ശേഖരണവുമായി ബന്ധപ്പെട്ട് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ നേരിട്ട് എഴുന്നള്ളുകയാണ് ഈ സെപ്റ്റംബറില്‍. ഇരു ഭദ്രാസങ്ങളിലും രണ്ടു സ്ഥലങ്ങളിലായി ഭദ്രാസന മെത്രാപ്പോലീത്താമാരുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളില്‍ നിന്നും ചുമതലക്കാര്‍ തങ്ങളുടെ കാതോലിക്കാ നിധി ശേഖരണം കൈമാറും. കാതൊലിക്കാ നിധി ശേഖരണത്തിനു കേരളത്തിലെ മെത്രാസനങ്ങളില്‍ കാതോലിക്കാ ബാവാ ശ്ളൈഹിക സന്ദര്‍ശം നടത്തുന്ന പതിവ് പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ മാത്യുസ് പ്രഥമന്‍ ബാവായുടെ കാലത്ത് ആരംഭിച്ചെങ്കിലും അമേരിക്കയില്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമാണ്. അതുകൊണ്ട് തന്നെ ഈ സന്ദര്‍ശത്തിനു ഏറെ പ്രാധാന്യമുണ്ട് .

പരിശുദ്ധ കാതോലിക്ക ബാവായുടെ ശ്ളൈഹിക സന്ദർശനം അമേരിക്കയിലെ രണ്ടു ഭദ്രാസനങ്ങളിലുമായി 15 ദിവസം നീളും. സന്ദർശനത്തിനിടയിൽ സൗത്ത്‌-വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസനത്തിലെ അറ്റ്ലാന്റ സെന്റ്‌ മേരീസ്, ഓർലാന്റോ സെന്റ്‌ മേരീസ് എന്നീ ദേവാലയങ്ങളുടെ കൂദാശയ്ക്കും നോർത്ത്‌-ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസനത്തിലെ വാഷിഗ്ട്ടൻ ഡി സി സിൽവർ സ്പ്രിംഗ് സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ദേവാലയത്തിന്റെ ഗോൾഡൻ ജൂബിലിക്കും പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നൽകും.

നിരണം ഭദ്രാസനാദ്ധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്‌ മെത്രാപ്പോലീത്താ, അല്മായ ട്രസ്റ്റി എം. ജി. ജോജ്‌ മുത്തൂറ്റ്‌, സഭാ സെക്രട്ടറി ഡോ. ജോർജ്‌ ജോസഫ്‌, പരുമല മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ്‌ ഓഫീസർ ഫാ. ഷാജി മുകടിയിൽ തുടങ്ങി സഭയിലെ പ്രമുഖരായ വൈദീക­ അത്മായനേതാക്കന്മാരും പരിശുദ്ധ കാതോലിക്ക ബാവയെ അനുഗമിക്കും.

മലങ്കര സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്ക, നോത്ത്‌ ഈസ്റ്റ്‌ അമേരിക്ക തുടങ്ങിയ ഭദ്രാസനങ്ങളിലെ വിശ്വാസ സമൂഹത്തെ നേരിൽ കാണുവാനും, അനുഗ്രഹങ്ങൾ പകരുവാനുമായി എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയ്ക്ക്‌ സെപ്റ്റംബ 20 ശനിയാഴ്ച ഹൂസ്റ്റൺ ഊർശ്ളേം അരമനയിൽ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വൈദീകരും, ചുമതലക്കാരും, വിശ്വാസികളും ചേന്ന്‌ ഔദ്യോഗിക വരവേല്പ്പ്‌ നൽകും.

സെപ്റ്റംബ 25-നു ഫിലാഡൽഫിയക്ക്‌ പോകുന്ന പരിശുദ്ധ കാതോലിക്ക ബാവ 26-നു നോർത്ത്‌-ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസന വൈദീക സമ്മേളനത്തിൽ പങ്കെടുക്കും.  സെപ്റ്റംബർ 27­ ശനിയാഴ്ച നോർത്ത്‌-ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഫിലാഡൽഫിയാ -ഡെലവെയർവാലി സെന്റ്‌ ജോൺസ്‌ ദേവാലയത്തിൽ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വൈദീകരും, വിശ്വാസികളും ചേന്ന്‌ ഔദ്യോഗിക വരവേല്പ്പ്‌ നൽകും.

സെപ്റ്റംബർ 3o-നു പരിശുദ്ധ കാതോലിക്ക ബാവയും സഘവും കേരളത്തിലേക്ക്‌ മടങ്ങും.