Breaking News

Trending right now:
Description
 
Aug 19, 2014

യുണൈറ്റഡ്‌ സിഡ്‌നി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഓഗസ്‌റ്റ്‌ 31-ന്‌

Wilson Francis
image ഈയിടെ രൂപീകൃതമായ യുണൈറ്റഡ്‌ സിഡ്‌നി മലയാളി അസോസിയേഷന്റെ (USMA) ഓണാഘോഷ പരിപാടികള്‍ ഓഗസ്‌റ്റ്‌ 31 ഞായറാഴ്‌ച രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വെന്റ്‌വര്‍ത്ത്‌ വീല്‍ റെഡ്‌ഗം സെന്ററില്‍ നടത്തപ്പെടുന്നു. 

രാവിലെ 10.30-ന്‌ കുട്ടികളുടെ കലാകായിക മത്സരങ്ങളോടെ ആഘോഷങ്ങള്‍ തുടങ്ങും. 12 മണിക്ക്‌ 21 കൂട്ടം കറികളോടുകൂടിയ ഓണസദ്യയാണ്‌ പ്രധാന സവിശേഷത. തുടര്‍ന്ന്‌ 2 മണി മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍. തിരുവാതിര, പുലികളി, സിഡ്‌നി ബീറ്റ്‌സിന്റെ ശിങ്കാരി മേളം, ഡിവൈന്‍ മ്യൂസിക്‌ ബാന്‍ഡ്‌ അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും.

കഴിഞ്ഞ മാസം 10-ന്‌ വെസ്റ്റേണ്‍ കമ്മ്യൂണിറ്റി ഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തിലാണ്‌ USMA-യുടെ ഭാരവാഹികളെ തെരെഞ്ഞെടുത്തത്‌. USMA-യുടെ ആദ്യ പ്രസിഡന്റ്‌ വില്‍സണ്‍ അരിമറ്റം, സെക്രട്ടറി റിജോ മാത്യു, വൈസ്‌ പ്രസിഡന്റ്‌ ഡിമ്മി ജോസഫ്‌, ഖജാന്‍ജി ജെറി സെബാസ്റ്റ്യന്‍, ഭരണസമിതി അംഗങ്ങള്‍ : അനില്‍ സെബാസ്റ്റ്യന്‍, മൊയ്‌തീന്‍ ഹബീബ്‌, ഷൈജു പോള്‍, ഡിജി പാല്‌ക്കലോടി, പ്രിന്‍സ്‌ ആന്റണി തുടങ്ങിയവരാണ്‌. കൂടാതെ ലീഗല്‍ അഡൈ്വസര്‍മാര്‍ : എറിന്‍ ഫ്രാന്‍സിസ്‌, ജോബന്‍, ജിന്‍സ്‌ ജോര്‍ജ്‌, കള്‍ച്ചറല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാര്‍ : റജിന്‍ മാത്യു, റോണി ജേക്കബ്‌, സ്‌പോര്‍ട്‌സ്‌ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍മാര്‍ : ബിജോയ്‌, കുര്യന്‍, സാം എന്നിവരെയും തെരെഞ്ഞെടുത്തു.