Breaking News

Trending right now:
Description
 
Aug 19, 2014

ഓള്‍ ഇന്ത്യ കാത്തലിക്‌ യൂണിയന്‍ നാഷണല്‍ കോണ്‍ഫ്രന്‍സ്‌ ആഗസ്റ്റ്‌ 22-24 വരെ കൊച്ചിയില്‍

Shaiju Chacko
image ഓള്‍ ഇന്ത്യാ കാത്തോലിക്ക്‌ യൂണിയന്‍ 95-ാം വാര്‍ഷികം എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ആഗസ്റ്റ്‌ 22, 23, 24, തിയ്യതികളില്‍ നടത്തുന്നു. . 120 ഓളം രൂപതകളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ അസോസിയേഷനുകള്‍ അഫിലിയേറ്റ്‌ ചെയ്‌ത സംഘടനയാണ്‌ ഓള്‍ ഇന്ത്യ കാത്തോലിക്‌ യൂണിയന്‍.

22ന്‌ വെള്ളയാഴ്‌ച രാവിലെ 9.30ന്‌ മോണ്‍.ജോര്‍ജ്ജ്‌ വെളിപ്പറമ്പില്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്കുശേഷം എ.ഐ.സി.യു ദേശീയ പ്രസിഡന്റ്‌ യൂജിന്‍ ഗോണ്‍സാല്‍വസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ദേശീയ വര്‍ക്കിങ്ങ്‌ കമ്മിറ്റിയില്‍ വിവിധ സംസ്ഥാനങ്ങളിലെ പൊതുപ്രശ്‌നങ്ങളും സംഘടനാപ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും

23ന്‌ രാവിലെ 9.30ന്‌ പുനലൂര്‍ ബിഷപ്പ്‌ മോസ്റ്റ്‌ റവ സെല്‍വെസ്റ്റര്‍ പൊന്നുമുത്തന്‍ ദിവ്യബലിക്കു മുഖ്യകാര്‍മ്മികത്വം വഹിക്കും. 10.30ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോക്‌ടര്‍ ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍ എ.ഐ.സി.യു 60-ാം വാര്‍ഷിക ജനറല്‍ മീറ്റീംഗ്‌ ഉദ്‌ഘാടനം ചെയ്യും. 23 ശനിയാഴ്‌ച ഉച്ചതിരിഞ്ഞ്‌ 3 മണിയ്‌ക്ക്‌ പൊതുയോഗം സി. ബി. സി. ഐ അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ്‌ യൂജിന്‍ ഗോണ്‍സാല്‍വസ്‌ അദ്ധ്യക്ഷത വഹിക്കും.

95-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ എ.ഐസി.യു. സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ്‌ തൃശ്ശൂര്‍ സേക്രഡ്‌ഹാര്‍ട്ട്‌ സി.ജി.എച്ച്‌.സ്‌ ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റര്‍ മരിയ ജോസിനും പ്രവാസി അല്‍മായ രത്‌നം പുരസ്‌കാരം ഖത്തറിലെ പ്രമുഖ വ്യവസായി ഡേവീസ്‌ എടക്കളത്തൂരിനും മാര്‍ മാത്യൂ അറക്കല്‍ സമ്മാനിക്കും. 10000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡുകള്‍ 

 
പി.എ.സി ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫസര്‍ കെ.വി തോമസ്‌ എം.പി, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ: എബ്രഹാം പട്ട്യാനി, ഷെവലിയര്‍ സ്ഥാനം ലഭിച്ച സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍, കേരള സംസ്ഥാന കണ്‍സ്യൂമര്‍ കമ്മീഷന്‍ അംഗം അഡ്വ ജോസ്‌ വിതയത്തില്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. മുന്‍ എംപി ഡോ. ചാള്‍സ്‌ ഡയസ്‌, എ.ഐ.സി.യു നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ലാന്‍സി ഡിക്കുണ, ദേശീയ സെക്രട്ടറി പ്രൊ.ഫ. വി.എ. വര്‍ഗീസ്‌, തോമസ്‌ ജോണ്‍ തേവരത്ത്‌, അല്‍ഫോന്‍സ്‌ പെരേര, ജോസഫ്‌ ആഞ്ഞിപ്പറമ്പില്‍, ഫ്രാന്‍സി ആന്റണി തുടങ്ങിയവര്‍ പ്രസംഗിക്കും. വിശുദ്ധ പദവിയിലെത്തുന്ന ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചന്റെയും എവൂപ്രാസ്യമ്മയുടെയും സ്‌മരണാര്‍ത്ഥം സന്ധ്യക്ക്‌ മെഴുകുതിരി റാലി നടത്തും .തുടര്‍ന്ന്‌ സാംസ്‌കാരിക സന്ധ്യ അരങ്ങേറും. അന്യസംസ്ഥാനക്കാര്‍ക്ക്‌ കേരളിയ ക്രൈസ്‌തവ കലകള്‍ പരിചയപ്പെടുത്തും

24ന്‌ ഞായറാഴ്‌ച 9 മണിക്ക്‌ കെ.സി. ബി. സി. അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ്‌ ഡോക്‌ടര്‍ വര്‍ഗീസ്‌ ചക്കാലക്കല്‍ ദിവ്യബലിക്ക്‌ മുഖ്യകാര്‍മ്മികനാകും. 100 ലധികം രൂപതകളെ പ്രതിനിധീകരിച്ച്‌ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികള്‍ സഭാപരവും സാമൂഹികവുമായ പ്രശ്‌നങ്ങളെക്കുറിച്ച അവതരണങ്ങള്‍ നടത്തും. രണ്ടുമണിക്ക്‌ ദേശീയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ നടക്കും. കൊച്ചിക്കായലില്‍ വിനോദയാത്രയും സംഘടിപ്പിക്കുന്നതാണ്‌.

ഞായറാഴ്‌ച വൈകീട്ട്‌ ഭരണങ്ങാനം സന്ദര്‍ശിക്കുന്ന ഭാരവാഹികള്‍ സി.ബി.സി.ഐ അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറക്കലിന്റെ സാന്നിധ്യത്തില്‍ യോഗം ചേരും.