Breaking News

Trending right now:
Description
 
Nov 21, 2012

ചോക്ലേറ്റ്‌ തിന്നോളൂ, ബുദ്ധി വളരും

image ചോക്ലേറ്റ്‌ കൂടുതല്‍ കഴിക്കുന്നവരില്‍ ബുദ്ധിവളര്‍ച്ച കൂടുതലാണോ? സംശയം വേണ്ടേന്ന്‌ ന്യൂയോര്‍ക്കില്‍ നടത്തിയ ഗവേഷണം തെളിയിക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഗവേഷണപ്രസിദ്ധീകരണമായ ന്യൂ ഇംഗ്ലണ്ട്‌ ജേര്‍ണല്‍ ഓഫ്‌ മെഡിസിനിലാണ്‌ പഠനവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഇക്കാര്യം തെളിയിക്കാന്‍ രസകരമായൊരു കാര്യമാണ്‌ ശാസ്‌്‌ത്രജ്ഞര്‍ അവതരിപ്പിക്കുന്നത്‌. ഏറ്റവും കൂടുതല്‍ ചോക്ലേറ്റ്‌ കഴിക്കുന്ന രാജ്യങ്ങളില്‍ നിന്നാണത്രേ ഏററവും കൂടുതല്‍ നോബല്‍ സമ്മാന ജേതാക്കള്‍ ഉണ്ടായിട്ടുള്ളത്‌. 

മികച്ച ചോക്ലേറ്റ്‌ ഉത്‌പാദിപ്പിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡില്‍ നോബല്‍ സമ്മാനജേതാക്കള്‍ കൂടാന്‍ കാരണം. സ്വീഡനിലും ഡെന്‍മാര്‍ക്കിലും നോബല്‍ സമ്മാനം നേടിയവരുടെ എണ്ണം കൂടുതലാണെങ്കില്‍ മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടെന്ന നിഗമനത്തിലാണ്‌ ശാസ്‌ത്രജ്ഞര്‍. 

2010-ല്‍ ഇക്കണോമിക്‌സിന്‌ നോബല്‍ സമ്മാനം നേടിയ ക്രിസ്‌റ്റഫര്‍ പിസാറിഡ്‌സ്‌, 1996-ല്‍ മെഡിസിന്‌ നോബല്‍ സമ്മാനം നേടിയ റോള്‍ഫ്‌ സിങ്കേര്‍നാജെല്‍ എന്നിവരെല്ലാം ചോക്ലേറ്റ്‌ ഇഷ്ടംപോലെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്‌. 2001-ല്‍ ഫിസിക്‌സിന്‌ നോബല്‍ സമ്മാനം സ്വന്തമാക്കിയ എറിക്‌ കോണല്‍ ചോക്ലേറ്റിനോട്‌ കടപ്പെട്ടിരിക്കുന്നതായി തുറന്നു പറഞ്ഞു. 

ഫ്‌ളേവനോയ്‌ഡുകള്‍ എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകള്‍ കൂടുതല്‍ ഉള്ളതിനാല്‍ അവ ബുദ്ധിക്ക്‌ ഉണര്‍വ്‌ നല്‌കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. കൊക്കോ, ഗ്രീന്‍ ടീ, റെഡ്‌ വൈന്‍, ചില പഴങ്ങള്‍ എന്നിവയിലെല്ലാം ആന്റി ഓക്‌സിഡന്റുകള്‍ അധികമായുണ്ട്‌. 

മധുരം കുറഞ്ഞ കറുത്ത ചോക്ലേറ്റുകള്‍ ബുദ്ധിക്കു മാത്രമല്ല ഹൃദയത്തിനും നല്ലതാണെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. അമിത തടിയുള്ളത്‌ കുറയ്‌ക്കാനും ഡാര്‍ക്ക്‌ ചോക്ലേറ്റുകള്‍ക്ക്‌ കഴിവുണ്ടത്രേ. ഒരു വര്‍ഷം കുറഞ്ഞത്‌ നാനൂറുഗ്രാം ചോക്ലേറ്റ്‌ എങ്കിലും കഴിച്ചാലേ ഗുണമുള്ളൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

എലികളിലും മറ്റും നടത്തിയ പഠനങ്ങളില്‍ തിരിച്ചറിയാനുള്ള കഴിവ്‌ വര്‍ദ്ധിക്കാന്‍ ചോക്ലേറ്റ്‌ നല്ലതാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.