Breaking News

Trending right now:
Description
 
Aug 19, 2014

ഫാ അലക്സാണ്ടർ കുര്യൻ യു.എസ് പൊതുഭരണ വിഭാഗം ഡപ്യുട്ടി അഡ്മിനിസ്ട്രറ്റർ

Johnson Punchakkonam
image
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ പൊതുഭരണ വിഭാഗത്തിലെ ഓഫീസ് ഓഫ് ഗവണ്‍മെന്റു-വൈഡ് പോളിസി ഡപ്യു ട്ടി അഡ്മിനിസ്ട്രറ്റർ ആയി മലയാളിയായ ഫാ അലക്സാണ്ടർ കുര്യൻ നിയമിതനായി. സെപ്റ്റംബർ എട്ടിന് ചുമതലയേലക്കും. 

കഴിഞ്ഞ കുറെ വർഷങ്ങളായി  യു.എസ് വിദേശകാര്യവകുപ്പിൽ സ്ട്രാറ്റജിക് പ്ലാനിഗ് വിഭാഗം ഡയറക്റ്ററായി സേവനം അനുഷ്ട്ടിക്കുകയായിരുന്ന ഫാ അലക്സാണ്ടർ കുര്യൻ.  വിവിധ രാജ്യങ്ങളിൽ പുതിയ യു.എസ് കോണ്‍സുലേറ്റുകളും, എംബസികളും ആരംഭിക്കുന്നതിന്റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്.  ഹരിപ്പാട്‌ പള്ളിപ്പാട് കടക്കൽ കോശി കുര്യന്റെ മകനായ  ഫാ അലക്സാണ്ടർ കുര്യൻ മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദീകനാണ്. കാർത്തികപള്ളി കല്ലേലിൽ അന്ന അലക്സാണ്ടർ( അജിത)യാണ് സഹധർമ്മിണി. അലിസ അലക്സാണ്ടർ, നടാഷ അലക്സാണ്ടർ, ഏലിയ അലക്സാണ്ടർ എന്നിവരാണ് മക്കൾ.