Breaking News

Trending right now:
Description
 
Aug 18, 2014

അഗതി മന്ദിരങ്ങളില്‍ കൈത്താങ്ങായി "നാസ് "

പി.ഗോപാല കൃഷ്ണന്‍
image
ന്യു ഡല്‍ഹി :  നരേല അയ്യപ്പ സേവാ സമിതിയുടെ 2014 മണ്ടലാഘോഷത്തിനായുള്ള നയരൂപികണത്തിന്റെ ഭാഗമായി  വാര്‍ഷിക പൊതുയോഗം സമിതി അധ്യക്ഷന്‍ ശ്രീ സി.കെ.രാമന്റെ നേതൃത്വത്തില്‍ കൂടുകയും  2014 ഡിസംബര്‍ 13 - നു  സമിതിയുടെ മൂന്നാം മണ്ഡല പൂജ മുന്  വര്‍ഷങ്ങളിലേതു പോലെ പഞ്ജാബി കോളനിയിലെ സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ വച്ചു  നടത്തുവാനും തീരുമാനിച്ചു.  അതു  പോലെ തന്നെ കഴിഞ്ഞ ദിവസങ്ങളിള്‍ അകാല മരണം പ്രാപിച്ച ശ്രീ.വിനോദ് കുമാര് , ശ്രീ സി.ബി.ജോണ്‍ തുടങ്ങിയവരുടെ കുടുംബാങ്ങള്‍ക്ക്  സമിതി  അധ്യക്ഷന്‍ ശ്രീ സി.കെ.രാമന്റെ നേതൃത്വത്തില്‍  അടിയന്തിരമായി കൈമാറിയ   പതിനായിരം രൂപയുടെ ധനസഹായം യോഗം അംഗീകരിച്ചു.  

തുടര്‍ന്ന്  സമിതിയുടെ മുന് തീരുമാനപ്രകാരം നരേലയിലെ സേവാശ്രമം , കേരാകുര്‍ദിലെ ശാന്തിധാം തുടങ്ങിയ അഗതി മന്ദിരങ്ങളിലേക്ക ഒരു വര്‍ഷത്തേക്കുള്ള സോപ്പ്, പേസ്റ്റ് , ഡെറ്റോള്‍ , വാഷിംഗ് പൌഡര്‍ , തുണി ത്തരങ്ങള്‍   തുടങ്ങിയവ സമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തു.  കേരാകുര്‍ദിലെ ശാന്തിധാമില്‍ സമിതി ഉപാധ്യക്ഷ ശ്രീമതി ഉഷാ പിള്ള , സെക്രട്ടറി ശ്രീ വത്സന്‍  എന്നിവര് ചേര്‍ന്ന് അന്തേവാസികള്‍ക്കായുള്ള സാദനസാമഗ്രികള്‍ കൈമാറുകയും നരേലയിലെ സേവാശ്രമത്തില്‍ വിതരണ കര്‍മ്മം സോണിപത്ത് ഋഷികുല്‍ വിദ്യാപീതിലെ  പ്രിന്‍സിപള്‍ ശ്രീ മോഹന്‍ രാജും നിര്‍വ്വഹിച്ചു . രണ്ടു   അഗതി മന്ദിരങ്ങളിലേയും നടത്തിപ്പുകാര്  നരേല അയ്യപ്പ സേവാ സമിതിയുടെ ഈ സല്‍പ്രവൃത്തിയെ പ്രകീര്തിച്ചു സംസാരിക്കുകയും മാതൃകാപരം എന്നു വിശേഷിപ്പിക്കുകയും ചെയ്തു. 


സമിതി അംഗങ്ങളുടെ ആഗമനത്തോടെ  ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ അന്തേവാസികളുടെ കണ്ണുകളില്‍ വിടര്‍ന്ന  പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ചുറ്റും കൂടിയവര്‍ക്കിടവര്‍ക്കിടയിലും   അംഗങ്ങള്‍ ക്കിടയിലും ചിന്തനത്തിന്റെ  പുതിയ അനുഭവം തന്നെ സൃഷ്ടിച്ചു.