Breaking News

Trending right now:
Description
 
Aug 18, 2014

ഇന്‍സ്റ്റന്റ്‌ ഡൊമസ്റ്റിക്‌ മണി ട്രാന്‍സ്‌ഫര്‍ സേവനം മുത്തൂറ്റ്‌ ഗ്രൂപ്പില്‍

image മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യയിലെ പ്രമുഖ അസറ്റ്‌ ഫിനാന്‍സ്‌ കമ്പനിയായ മുത്തൂറ്റ്‌ വെഹിക്കിള്‍ ആന്‍ഡ്‌ അസറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡ്‌, മൂത്തൂറ്റ്‌ ഫിനാന്‍സിന്റെ 4400 ശാഖകള്‍ വഴി ഡൊമസ്റ്റിക്‌ മണി ട്രാന്‍സ്‌ഫര്‍ (ഡിഎംറ്റി) സര്‍വീസ്‌ ആരംഭിച്ചു.

മുത്തൂറ്റ്‌ വെഹിക്കിള്‍ ആന്‍ഡ്‌ അസറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡിനെ (എംവിഎഎഫ്‌എല്‍) പ്രീപെയ്‌ഡ്‌ പേയ്‌മെന്റ്‌ ഇന്‍സ്‌ട്രമെന്റ്‌ ഇഷ്യൂവര്‍ (പിപിഐ) ആയി ആര്‍ബിഐ അധികാരപ്പെടുത്തിയതിനെത്തുടര്‍ന്നാണിത്‌. കാഷ്‌ലെസ്‌ കാംപസ്‌, മൊബൈല്‍ വഴിയുള്ള മര്‍ച്ചന്റ്‌ പേയ്‌മെന്റ്‌സ്‌, പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ടിക്കറ്റിംഗ്‌ എന്നീ പേയ്‌മെന്റ്‌ കളക്ഷന്‍ സംവിധാനങ്ങള്‍ ഇതുവഴി സജീവമാകും. കൂടാതെ ഇലക്ട്രോണിക്‌ ടിക്കറ്റിംഗ്‌, എറണാകുളത്തെ സ്വകാര്യ ബസുകളില്‍ പ്രീപെയ്‌ഡ്‌ പേയ്‌മെന്റ്‌ എന്നീ സൗകര്യങ്ങളും ഉടനെ ലഭ്യമാകും. കൂടാതെ മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഒരു സ്ഥാപനത്തിന്‍ കാഷ്‌ലെസ്‌ കാംപസ്‌ സംവിധാനം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്‌

വളരെ ലളിതമായി കുറച്ചു മാത്രം രേഖകളുമായി സുരക്ഷിതമായി പണം ഏതു ബാങ്ക്‌ അക്കൗണ്ടുകളില്‍നിന്നും ഇന്ത്യയിലെങ്ങും ഏതുസമയത്തും അയയ്‌ക്കാന്‍ കഴിയുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. മുത്തൂറ്റ്‌ ബ്രാഞ്ചുകളില്‍ ഡിഎംറ്റിഎസിനു പുറമെ ഓണ്‍ലൈന്‍ പേയ്‌മെന്റ്‌, റീട്ടെയ്‌ല്‍, യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റ്‌, മൊബൈല്‍ റീചാര്‍ജ്‌, മൊബൈല്‍ വാലറ്റ്‌ പോലെയുള്ള പ്രീപെയ്‌ഡ്‌ പേയ്‌മെന്റ്‌ എന്നിവയും ചെയ്യാനാവും.

എംവിഎഫ്‌എല്‍, മുത്തൂറ്റ്‌ ഫിനാന്‍സ്‌ ഉപയോക്താക്കള്‍ക്ക്‌ 4400-ല്‍ അധികം വരുന്ന മുത്തൂറ്റ്‌ ശാഖകള്‍ വഴി ഡിഎംറ്റി സേവനങ്ങള്‍ നടത്തുന്നതിന്‌ സൗജന്യമായി വാലറ്റുകള്‍ ലഭ്യമാക്കും. സൗജന്യമായി മൊബൈല്‍ വാലറ്റുകള്‍ തുടങ്ങുന്നതിനും ഇതുവഴി കഴിയും. ഒരു മൊബൈല്‍ നമ്പരുമായി ബന്ധപ്പെട്ട്‌ പണം ഉള്‍പ്പെടുത്തുന്നതിനും പ്രീപെയ്‌ഡ്‌ മൊബൈല്‍ വാലറ്റായി ഉപയോഗിക്കുന്നതിനുമുളള സൗകര്യമാണിത്‌. വിവിധ സേവനങ്ങള്‍ക്കായി ഈ പണം ഉപയോഗിക്കാനും ബാങ്ക്‌ അക്കൗണ്ടിലേയ്‌ക്ക്‌ ഉടനടി പണം ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതിനും കഴിയും. ഐഎംപിഎസ്‌ സേവനം ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്ന 65 ബാങ്കുകളിലും എട്ട്‌ പിപിഐകളിലും ഏറ്റവും പുതിയതാണ്‌ മുത്തൂറ്റ്‌ വെഹിക്കിള്‍ ആന്‍ഡ്‌ അസറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡ്‌.

ബാങ്കിംഗ്‌, നോണ്‍ ബാങ്കിംഗ്‌ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്‌ വഴിതെളിച്ചത്‌ ഇന്റര്‍ബാങ്ക്‌ മൊബൈല്‍ പേയ്‌മെന്റ്‌ സര്‍വീസ്‌ (ഐഎംപിഎസ്‌) ആണ്‌. ഇതുവരെ 65 ബാങ്കുകള്‍ ഇതില്‍ അംഗങ്ങളായി. വളരെ എളുപ്പത്തില്‍ ഉപയോക്താക്കള്‍ക്ക്‌ മറ്റ്‌ ബാങ്കുകളിലേയ്‌ക്കും ശൃംഖലയില്‍ അംഗങ്ങളായ നോണ്‍-ബാങ്കിംഗ്‌ ഉപയോക്താക്കള്‍ക്കും വളരെ കുറഞ്ഞ ചെലവില്‍ പേയ്‌മെന്റ്‌ പ്ലാറ്റ്‌ഫോമില്‍ അംഗമാകാം എന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഐഎംപിഎസിന്റെ മൂന്നിലൊന്നും സംഭാവന ചെയ്യുന്നത്‌ പിപിഐകളാണ്‌. മൊബൈല്‍ റീചാര്‍ജ്‌, യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റ്‌, ഓണ്‍ലൈന്‍ പേയ്‌മെന്റ്‌ എന്നിവയ്‌ക്കായി എംവിഎഫ്‌എല്‍ ഒട്ടേറെ പങ്കാളികളുമായി പങ്കുചേര്‍ന്നിട്ടുണ്ട്‌. മൊബൈല്‍ പേയ്‌മെന്റും ഫണ്ട്‌ ട്രാന്‍സ്‌ഫറും സാദ്ധ്യമാക്കുന്നതിനായി മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ഉടന്‍ തന്നെ ആന്‍ഡ്രോയ്‌ഡ്‌ ആപ്‌ ലഭ്യമാക്കും.