Breaking News

Trending right now:
Description
 
Aug 18, 2014

ഇന്ത്യയുടെ വളര്‍ച്ചയില്‍ അഭിമാനിക്കുക, നോര്‍ക്ക റൂട്ട്‌സ്‌ ഡയറക്ടര്‍

ജോസ് എം ജോർജ്
image മെൽബണ്‍: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പ്രവാസികളായ നമ്മൾ അഭിമാനിക്കനമെന്നും ലോക രാജ്യങ്ങൾക്കു മുമ്പിൽ ഭാരതത്തിന്റെ സ്ഥാനം വളരെ വലുതാണെന്നും നൊർക റൂട്സ് ഡയറക്ടർ ഇസ്മായേൽ റാവുത്തർ, ഓവർസീസ് ഇന്ത്യൻ കൾച്ചറൾ കൊണ്ഗ്രസ് ഓസ്ട്രേലിയയുടെ, ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷ ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

 

സാമ്പത്തിക ഘടനയിലും രാജ്യത്തെ വളർച്ച നിരക്കിലും ഇന്ത്യ പുരോഗതിയുടെ പാതയിലാണ് എന്നും ഇനി യുവാക്കളുടെ വിജയത്തിന്റെ കഥയുടെ ഇന്ത്യയെ നമുക്ക് കാണാമെന്നും  ഇസ്മായേൽ പറഞ്ഞു.    സി സി ദേശീയ പ്രസിഡണ്ട്ജോസ് എം ജൊർജിന്റെ അധ്യക്ഷതയിൽ, മെൽബണ്ഡാന്ടിനോങ്ങിലെ  ഗോല്ലേ റോഡ്ഹോട്ടലിൽ നടന്ന സ്വാതന്ത്ര ദിന ചടങ്ങുകൾ പ്രൗഡഗംഭീരമായിരുന്നു. ഇന്ത്യയുടെ 68 മത് സ്വാതന്ത്ര ദിനാഘോഷം ഓഐസിസി യുടെ നേതൃത്വത്തിൽ ഓസ്ട്രേലിയയുടെ വിവിധപ്രദേശങ്ങളിൽ ആചരിച്ചു

ഇന്ത്യയുടെ സമ്പത്തും ബ്രിട്ടീഷുകാരും എന്ന വിഷയത്തിൽ  ഓഐസിസി ജനറൽ സെക്രട്ടറി  ജോർജ് തോമസ്മുഖ്യ പ്രഭാഷണം നടത്തി.  കച്ചവടത്തിന് വന്നു നാടിന്റെ  ഭരണാധികാരികളായി മാറിയ ബ്രിടടീഷ് കൗശലത്തിനെതിരെ പോരാടാന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പിന്നില്അണിനിരന്ന ആയിരങ്ങളുടെ ത്യാഗത്തിന്റെയുംസഹനത്തിന്റെയും ചരിത്രം കൂടിയാണ്നാം  ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും, ബ്രിട്ടീഷ് സംഘബലത്തിന് മുന്നില്‍ മനക്കരുത്ത് കൊണ്ടും, പോരാട്ട വീര്യം കൊണ്ടും തളരാതെ പോരാടിയ നമ്മുടെ ധീരദേശാഭിമാനികളെ  അവസരത്തില്‍ സ്മരിക്കാം  എന്നും ജോർജ് തോമസ് പറഞ്ഞു.

തുടർന്ന് ഇസ്മായേൽ റാവുത്തർ ഓഐസിസി യുടെ സ്വാതന്ത്രദിന പരിപാടികൾ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ സംഘടന നേതാക്കളായ ജി കെ മാത്യു (മലയാളി അസോസിയേഷൻ പ്രസിഡന്റ്‌), ജോണി മറ്റം (മെട്രോ മലയാളം), ബെന്നി കോടാമ്പള്ളിൽ (കേയ്സീ മലയാളി ഫോറം) പ്രസാദ് ഫിലിപ്പ് (ലിബറൽ പാർടി), നസ്സീർ തൃപ്പറയാർ ( എം പ്രസിഡന്റ്‌) പ്രിൻസ് ഏബ്രഹാം, ജോസ് ബേബി (നോക്സ് മലയാളി അസോസിയേഷൻ) സജി മുണ്ടക്കൻ ( മലയാളി അസോസിയേഷൻ സെക്രട്ടറി/ യു മലയാളം റിപ്പോർട്ടർ) , തോമസ്വാതപ്പള്ളി (മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ്‌/പ്രവാസി കേരള കോണ്ഗ്രസ്‌) ഡോ: ഷാജു കുത്തനാവള്ളി, ജോജി കാഞ്ഞിരപ്പള്ളി (ഓഐസിസി വിക്ടോറിയ പ്രസിഡന്റ്‌), ജോണ്സൻ മാമലശ്ശേരി (പ്രമുഖ പത്ര പ്രവർത്തകൻ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജിബി ഫ്രാങ്ക്ലിൻ കൃതക്ജ്ഞത രേഖപ്പെടുത്തി.