Breaking News

Trending right now:
Description
 
Aug 18, 2014

ഗോദ്‌റേജ്‌ ഇന്റീരിയോ അപ്‌ലോഡ്‌ ആന്‍ഡ്‌ ട്രാന്‍സ്‌ഫര്‍ മത്സരത്തില്‍ സംഗീതസംവിധായകന്‍ അല്‍ഫോന്‍സ്‌ ജോസഫ്‌ വിജയി

image ഗൊദ്‌റേജ്‌ ഇന്റീരിയോയുടെ അപ്‌ലോഡ്‌ ആന്‍ഡ്‌ ട്രാന്‍സ്‌ഫോം സീസണ്‍ 3 മത്സരത്തില്‍ സംഗീതസംവിധായകന്‍ അല്‍ഫോന്‍സ്‌ ജോസഫ്‌ വിജയിയായി. സ്വന്തം വീടിന്റെ ഏതെങ്കിലുമൊരു ഭാഗത്തിന്റെ ചിത്രങ്ങള്‍ ഫേയ്‌്‌സ്‌ബുക്കില്‍ അപ്‌ലോഡ്‌ ചെയ്‌താല്‍ തെരഞ്ഞെടുക്കപ്പെടുന്നവയ്‌ക്ക്‌ വീടിന്റെ ആ ഭാഗം ഗോദ്‌റേജ്‌ ഇന്റീരിയോ സൗജന്യമായി അടിമുടി രൂപമാറ്റം വരുത്തി നല്‍കുമെന്നതാണ്‌ ഈ മത്സരത്തിന്റെ പ്രത്യേകത. പുതിയ ഫര്‍ണിച്ചര്‍ മാത്രമല്ല, ഭിത്തിയുടെ പെയിന്റിംഗ്‌, ഡിസൈന്‍, അക്‌സസറികള്‍ എന്നിവയെല്ലാം മാറ്റിമറിക്കും.
സീസണ്‍ 3യില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ വിജയിയാണ്‌ അല്‍ഫോന്‍സ്‌. ഇന്ത്യയൊട്ടാകെ ഗോദ്‌റേജ്‌ ഇന്റീരിയോ അപ്‌ലോഡ്‌ ആന്‍ഡ്‌ ട്രാന്‍സ്‌ഫോം മത്സരം നടത്തുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷത്തെ അപ്‌ലോഡ്‌ ആന്‍ഡ്‌ ട്രാന്‍സ്‌ഫോം മത്സരത്തില്‍ ഇന്ത്യയൊട്ടാകെ അന്‍പതുപേരാണ്‌ വിജയികളായത്‌. 

ഓണത്തോടനുബന്ധിച്ച്‌ രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ ഗോദ്‌റേജ്‌ ഇന്റീരിയോ ഉത്‌പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക്‌ 20 ശതമാനം വരെ ഡിസ്‌ക്കൗണ്ടും നാലു ഗ്രാം സ്വര്‍ണനാണയവും സമ്മാനമായി ലഭിക്കും. കേരളത്തിലെ 55 ഷോറൂമുകളിലും ആറ്‌ കിച്ചന്‍ ഗാലറികളിലുമാണ്‌ ഈ ഓഫര്‍ നിലവിലുള്ളത്‌.