Breaking News

Trending right now:
Description
 
Aug 18, 2014

വിഴിഞ്ഞം ക്രൈസ്റ്റ് കോളജ് ആശീര്‍വദിച്ചു

image
തിരുവനന്തപുരം: സി.എം.ഐ സഭയുടെ ക്രൈസ്റ്റ് നഗര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതുതായി ആരംഭിച്ചതും കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ വിഴിഞ്ഞം ക്രൈസ്റ്റ് കോളജ് ആശീര്‍വദിച്ചു അധ്യയന വര്‍ഷം ആരംഭിച്ചു.

ആശീര്‍വാദകര്‍മ്മം ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് വള്ളപ്പുര സി.എം.ഐ നിര്‍വഹിച്ചു. സൊസൈറ്റി സെക്രട്ടറി ഫാ.മാത്യു അറേക്കളം സി.എം.ഐ ആമുഖ പ്രഭാഷണം നടത്തി. ഇടവക സെക്രട്ടറിമാരായ പി.എ.പയസ്, പീറ്റര്‍ ദാനം തുടങ്ങിയവര്‍ സംബന്ധിച്ചു.

ബി.കോം ടാക്‌സ് പ്രൊസിഡ്യുവര്‍ ആന്‍ഡ് പ്രാക്ടീസ്, ബി.കോം ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ്, ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ ബിരുദ ക്ലാസുകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

ഫോട്ടോ ക്യാപ്ഷന്‍:

സി.എം.ഐ സഭയുടെ ക്രൈസ്റ്റ് നഗര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതുതായി ആരംഭിച്ചതും കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ വിഴിഞ്ഞം ക്രൈസ്റ്റ് കോളജ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് വള്ളപ്പുര സി.എം.ഐ ആശീര്‍വദിക്കുന്നു. സൊസൈറ്റി സെക്രട്ടറി ഫാ.മാത്യു അറേക്കളം സി.എം.ഐ സമീപം.