Breaking News

Trending right now:
Description
 
Nov 21, 2012

മദര്‍ ഹോസ്‌പിറ്റല്‍ ഉപരോധിച്ച നഴ്‌സുമാര്‍ക്ക്‌ പോലീസിന്റെ ക്രൂരമര്‍ദ്ദനം,വിഎസ്‌ എത്തും

image

തൃശൂര്‍: മദര്‍ മാനേജ്‌മെന്റിന്റെ പിടിവാശിക്കു മുമ്പില്‍ കീഴടങ്ങാതെ ആശുപത്രി ഉപരോധിച്ച നഴ്‌സുമാര്‍ക്ക്‌ നേരെ പോലീസ്‌ തേര്‍വാഴ്‌ച. രാവിലെ നടന്ന ഉപരോധമാണ്‌ പോലീസ്‌ താണ്ഡവത്തിനു വഴിയൊരുക്കിയത്‌. ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തി എന്നാരോപിച്ചാണ്‌ തിരുവഞ്ചൂരിന്റെ പോലീസ്‌ നീതി നിര്‍വ്വഹണം ഉത്സുഹരായതെന്ന്‌ യുഎന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. 

തിങ്കളാഴ്‌ച മുഖ്യമന്ത്രി സമരം അവസാനിപ്പിക്കാം എന്നുറപ്പു നല്‌കിയത്‌ ഇതിനാണോയെന്നും അവര്‍ ചോദിച്ചു. ലാത്തിചാര്‍ജില്‍ പരുക്കേറ്റ എട്ടോളം വനിത നഴ്‌സുമാരെ ഗുരുതരമായ പരുക്കുകളോടെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണികളായ നഴ്‌സുമാര്‍ക്കും ലാത്തി ചാര്‍ജില്‍ പരുക്കേറ്റു. പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ നഴ്‌സുമാര്‍ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ കുത്തിയിരുപ്പ്‌ സത്യാഗ്രഹം നടത്തുകയാണ്‌.

തിങ്കളാഴ്‌ച സമരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്തി ഉറപ്പുനല്‌കിയിരുന്നു. എന്നാല്‍ മാനേജ്‌മെന്റ്‌ വിട്ടു വീഴ്‌ച സ്വീകരിക്കാതെ വന്നതോടെയാണ്‌ സമരം വഷളായത്‌. നഴ്‌സുമാര്‍ അനിശ്‌ചിതകാല നിരാഹാരം ഉള്‍പ്പെടെ സമരം നടത്തിയിട്ടും കൂടുതല്‍ ചര്‍ച്ച നടത്താതെ മുഖ്യമന്ത്രി സമരക്കാരെ അവഗണിക്കുകയാണ്‌.  ഇന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ സമരപന്തല്‍ സനന്ദര്‍ശിക്കും. സമരക്കാരുടെ ദുരവസ്ഥയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സാറാജോസഫ്‌ ഉള്‍പ്പെടെയുള്ള നൂറുകണക്കിന്‌ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെട്ടിയിട്ടുണ്ട്‌