Breaking News

Trending right now:
Description
 
Nov 21, 2012

കുടുംബജീവിതത്തെ ഒരു ബിസിനസ്‌ സ്ഥാപനമായി കരുതിയാല്‍ വിവാഹ മോചനം കുറയും; എലിസബത്ത്‌ രാജ്ഞി

image
എലിസബത്ത്‌ രാജ്ഞി തന്റെ 64 വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്‌. എന്താണ്‌ ആ ജീവിതത്തിന്റെ വിജയ രഹസ്യം. വിവാഹ ജീവിതം വിജയിക്കാന്‍ പ്രണയം മാത്രം പോരായെന്നും സഹിഷ്‌ണുത, വിട്ടുവീഴ്‌ച അങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍ വേണമെന്നാണ്‌ രാജ്ഞി സ്വജീവിതത്തിലൂടെ നല്‌കുന്ന സാക്ഷ്യം. 



അടുത്തകാലത്തായി വിവാഹ മോചനം കുത്തനെ കൂടിയതായി കണ്ടെത്തിയിരിക്കുന്നു. ഇതിനു പ്രാധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്‌ കുടുബത്തെ ഒരു സ്ഥാപനമായി കരുതി പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്നതില്‍ ദമ്പതികള്‍ വീഴ്‌ച വരുത്തിയതാണ്‌. സ്‌നേഹമാണോ കുടുംബ ജീവിത വിജയത്തിന്റെ അടിസ്ഥാന ശിലയെന്നു ചോദിച്ചാല്‍ അല്ലയെന്നു തന്നെയാണ്‌ ഉത്തരം. 

ഒരു ബിസിനസ്‌ സ്‌ഥാപനം കൈകാര്യം ചെയ്യുന്ന പ്രാപ്‌തിയോടെ കുടുംബജീവിത പ്രശ്‌നങ്ങളെ കൈകാര്യം ചെയ്‌താല്‍ മാത്രമേ ഈ ബിസിനസ്‌ രക്ഷപ്പെടുകയുള്ളു. യുക്കെയിലെ പത്തില്‍ ഏഴു വിവാഹവും പരാജയപ്പെടുവാന്‍ കാരണം കുടുംബജീവിത്തിലെ ചെറിയ സാമ്പത്തിക വിഷയങ്ങളില്‍ ഒരു എഗ്രിമെന്റില്‍ എത്തിച്ചേരുവാന്‍ ദമ്പതികള്‍ക്ക്‌ സാധിക്കാത്തതു കാരണമാണെന്നാണ്‌ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്‌. എന്തായാലും വിവാഹം കഴിഞ്ഞ്‌ കുറെക്കാലം കഴിയുന്നതോടെ പ്രണയം വിവാഹ ജീവിതത്തില്‍ നിന്ന്‌ അപ്രത്യക്ഷമാകും. പിന്നെ ദമ്പതികള്‍ ഫാമിലി ബിസിനസില്‍ നല്ല ഡയറക്ടര്‍മാരായി മാറിയാല്‍ മാത്രമേ ഈ ബിസിനസ്‌ പ്രോഫിറ്റബിളായി റണ്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.