Breaking News

Trending right now:
Description
 
Nov 21, 2012

വനിത ബിഷപ്പ്‌ ഉടന്‍ യാഥാര്‍ത്ഥ്യമാകുകയില്ല

image ന്യുയോര്‍ക്ക്‌: വനിതകള്‍ പ്രാര്‍ത്ഥിച്ചാല്‍ മതി. ദൈവവുമായുള്ള ഭരണ ബന്ധമൊക്കെ ഞങ്ങള്‍ പുരുഷന്‍മാര്‍ നടത്തിയാല്‍ മതിയെന്ന്‌ ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌. ഇന്നലെ നടന്ന സിനഡ്‌ വോട്ടെടുപ്പില്‍ വനിത ബിഷപ്പ്‌ എന്ന നിര്‍ദ്ദേശത്തെ ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിന്റെ സിനഡ്‌ നേരിയ വോട്ട്‌ വ്യത്യാസത്തിലാണ്‌ തള്ളിയത്‌. ദൈവശാസ്‌ത്രപരമായ ഒബ്‌ജക്ഷന്‍ ഉയര്‍ത്തിയാണ്‌ ഈ നിര്‍ദ്ദേശത്തെ തള്ളിയതെന്നാണ്‌ സഭാവിശദീകരണം. മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം വേണം സിനഡില്‍ ഒരു നിര്‍ദ്ദേശം അംഗികരിക്കപ്പെടണമെങ്കില്‍. എന്നാല്‍ സ്‌ത്രീകള്‍ ബിഷപ്പുമാരായാല്‍ എന്താണ്‌ പ്രശ്‌നമെന്നു കൃത്യമായി നിര്‍വചിക്കാന്‍ സഭയ്‌ക്ക്‌ കഴിഞ്ഞതുമില്ല. സ്‌ത്രീകള്‍ക്ക്‌ പൗരോഹിത്യം നല്‌കുന്നതില്‍ സഭ തീരുമാനമെടുക്കുന്നതില്‍ വര്‍ഷങ്ങളോളം കാല താമസമെടുത്തിരുന്നു.
എന്നാല്‍ വിശ്വാസികളും വൈദികരും തമ്മിലുള്ള അന്തരം കൂടിവരുന്ന ഈ കാലഘട്ടത്തില്‍ വനിത ബിഷപ്പുമാര്‍ അത്യാവശ്യമാണെന്ന്‌ വനിതാ ബിഷപ്പുമാര്‍ക്കു വേണ്ടി വാദിച്ചിരുന്ന ഡോ. റോവന്‍ വില്യം അഭിപ്രായപ്പെട്ടു. ഭ്രൂണഹത്യ, വിവാഹ ബന്ധങ്ങളില്‍ ഉണ്ടാവുന്ന വിള്ളലുകള്‍, മറ്റു സദാചാര വിഷയങ്ങളില്‍ കൃത്യമായ നിലപാടു സ്വീകരിക്കാനാവാതെ സഭ ഇന്ന്‌ പ്രതിസന്ധിയിലാണ്‌.