Breaking News

Trending right now:
Description
 
Aug 15, 2014

BWOC ഓർത്തഡോക്സ് കണ്‍വൻഷൻ സമാപിച്ചു

Johnson Punchakkonam
image ന്യുയോർക്ക്: ന്യുയോർക്കിലുള്ള വിവിധ ഓർത്തഡോക്സ് ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യ ത്തിൽ പോർട്ട്‌ചെസ്റ്റർ സെന്റ്‌ ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഓഗസ്റ്റ് 9,10 തീയതികളിൽ നടന്നു. സന്ധ്യാ നമസ്കാരത്തോടെ ആരംഭിച്ച കണ്‍വൻഷനിൽ ഫാ സഖറിയ നൈനാൻ, ഫാ ഗ്രിഗറി വർഘീസ് എന്നിവരായിരുന്നു പ്രധാന പ്രാസംഗികർ. ഫാ പീറ്റർ റ്റി പൌലോസ് നേതൃത്വം നല്കിയ ഗായക സംഘം കണ്‍വൻഷൻ മികവുറ്റതാക്കി. ഫാ ഡോ. ജോർജ് കോശി, ഫാ ജോർജ് ചെറിയാൻ, ജെസ്സി മാത്യു, ഷൈൻ പി ജോർജ്, റ്റിനാ തോമസ്‌ എന്നിവർ വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകി. ഫാ. ഫിലിപ്പ് സി എബ്രഹാം സ്വാഗതവും ജെസ്സി മാത്യു കൃതക്ഞതയും ആശംസിച്ചു.