Breaking News

Trending right now:
Description
 
Aug 15, 2014

ലാല്‍ബഹദൂര്‍ശാസ്‌ത്രിയില്‍ ജയസൂര്യ നായകനാവുന്നു

image റജിഷ്‌ മിഥുല സംവിധാനം സിനിമ- ചെയ്യുന്ന ലാല്‍, ബഹദൂര്‍, ശാസ്‌ത്രിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ലാല്‍, ബഹദൂര്‍, ശാസ്‌ത്രി എന്നീ അപരിചിതരായ മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ്‌ ചിത്രം പറയുന്നത്‌. ജയസൂര്യയാണ്‌ ചിത്രത്തിലെ നായകന്‍. മിടുക്കി റിയാലിറ്റി ഷോ ജേതാവ്‌ സ്വപ്‌ന തോമസാണ്‌ നായിക. ആലപ്പുഴയില്‍ നിന്നുള്ള ബസ്‌യാത്ര തിരുവനന്തപുരത്ത്‌ അവസാനിക്കുമ്പോള്‍ പരസ്‌പം വിട്ടുപോകാനാവാത്ത വിധമുള്ള ഒരു സംഭവത്തില്‍ ലാലും ബഹദൂറും ശാസ്‌ത്രിയും ഉള്‍പ്പെട്ടുപോകുന്നു. ജോലിയ്‌ക്കുള്ള ശിപാര്‍ശയ്‌ക്കായി രാഷ്‌ട്രീയനേതാവിനെ കാണുന്നതിനുവേണ്ടിയാണ്‌ തിരുവനന്തപുരത്ത്‌ എത്തുന്ന ശ്രീലാല്‍ എന്ന ചെറുപ്പക്കാരനെയാണ്‌ ഈ ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്‌. ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന ബഹദൂര്‍ സ്‌കൂട്ടര്‍ ആക്‌സിഡന്റില്‍ പരിക്കേറ്റു ആശുപത്രിയില്‍ കിടക്കുന്ന തന്റെ സുഹൃത്തിനെ കാണുന്നതിനുവേണ്ടിയാണ്‌ തിരുവനന്തപുരത്തേയ്‌ക്കു യാത്രയാവുന്നത്‌. മുന്‍ പഞ്ചായത്തു പ്രസിഡന്റും രാഷ്‌ടീയക്കാരനും കൗശലക്കാരനുമായ ബഹദൂര്‍ എന്ന സരസ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ നെടുമുടി വേണുവാണ്‌. അപരിചിതരായ മൂന്നു വ്യക്തികള്‍ ആത്മമിത്രങ്ങളായി മാറുകയും പരസ്‌പരം സഹായിക്കുന്നതിനുവേണ്ടി തങ്ങളുടെ എല്ലാ ദൈനംദിന പരിപാടികളും മാറ്റിവച്ചു ഒന്നിക്കുന്നതുമാണ്‌ ചിത്രം പറയുന്നത്‌. ജയരാജ്‌ ഫിലിംസിന്റെ ബാനറില്‍ ജോസ്‌ സൈമണ്‍, രാജേഷ്‌ ജോര്‍ജ്‌ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ കൊച്ചിയിലും തിരുവനന്തപുരത്തുമാണ്‌.