Breaking News

Trending right now:
Description
 
Aug 15, 2014

പശ്ചിമാഫ്രിക്കയില്‍ എബോള ബാധിതര്‍ വര്‍ധിച്ചു; 10 ലക്ഷംപേര്‍ ദുരിതത്തില്‍

image പശ്ചിമാഫ്രിക്കയില്‍ എബോള വൈറസ്‌ രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പത്തുലക്ഷത്തിലേറെ ആളുകള്‍ ദുരിതത്തില്‍ അകപ്പെട്ടതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. അതിഗുരുതരമായ ആ സാഹചര്യം നിയന്ത്രണവിധേയമാക്കന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എബോളബാധിച്ച്‌ 56 പേര്‍കൂടി മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. നൈജീരിയ, ലൈബീരിയ, ഗിനി, സിയറലിയോണ്‍ എന്നീ രാജ്യങ്ങളിലായി 1069 പേര്‍ രോഗംബാധിച്ചു മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. 1975 പേര്‍ ചികിത്സയിലുണ്ട്‌. ഈ രാജ്യങ്ങളുടെ അതിര്‍ത്തി രോഗബാധയുടെ അതിതീവ്രമേഖലയായി പ്രഖ്യാപിച്ചു. അതിര്‍ത്തി അടയ്‌ക്കുന്നത്‌ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളെക്കുറിച്ചും ബന്ധപ്പെട്ടവര്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്‌. രാജ്യാന്തരവിമാനത്താവളം സ്ഥിതി ചെയ്യുന്ന ഏഴു നഗരവും എബോള വൈറസ്‌ രോഗബാധയുടെ ഭീഷണിയിലാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. രോഗംബാധിച്ച ഒരു യാത്രക്കാരന്‍ മറ്റൊരു രാജ്യത്തുനിന്ന്‌ ഏതുനിമിഷവും ഏതുവിമാനത്താവളത്തിലുമെത്താമെന്ന സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. ഇതിനോടകം ഒട്ടേറെ ആരോഗ്യപ്രവര്‍ത്തകരെ രോഗം പിടിക്കൂടിക്കഴിഞ്ഞു. 80 പേര്‍ മരണത്തിന്‌ കീഴടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്‌.