Breaking News

Trending right now:
Description
 
Aug 14, 2014

പികെ പ്രദര്‍ശിപ്പിക്കരുതെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

image പോസ്റ്റര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട അമീര്‍ഖാന്‍ നായകനാകുന്ന ചിത്രം `പികെ' പ്രദര്‍ശിപ്പിക്കുന്നത്‌ വിലക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ്‌ ജസ്റ്റിസ്‌ ആര്‍. എം. ലോധയാണ്‌ കേസ്‌ പരിഗണിച്ചത്‌. ചിത്രത്തിന്റെ പോസ്റ്ററില്‍ അമീര്‍ഖാന്‍ നഗ്നത ഒരു ടേപ്പ്‌ റെക്കോര്‍ഡര്‍ കൊണ്ട്‌ മറയ്‌ക്കുന്ന ചിത്രം ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. ഇന്ത്യന്‍ ഹ്യൂമന്‍ റെറ്റ്‌സ്‌ ആന്റ്‌ സോഷ്യല്‍ ജസ്റ്റിസ്‌ ഫോറമാണ്‌ ചിത്രം നഗ്നത പ്രദര്‍ശിപ്പിക്കുന്നത്‌ പ്രോത്‌സാഹിപ്പിക്കുന്നുവെന്ന്‌ കാണിച്ച്‌ പരാതിയുമായി കോടതിയെ സമീപിച്ചത്‌. ചിത്രം പ്രദര്‍ശിപ്പിക്കുന്നത്‌ നിരോധിക്കണമെന്നായിരുന്നു ഫോറത്തിന്റെ ആവശ്യം. സിനിമയ്‌ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തുന്നത്‌ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ ഭരണഘടനാ സ്വാതന്ത്ര്യം വിലക്കുന്നതിന്‌ തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. സിനിമയേയും കലയേയും അതിന്റെ തലത്തിലാണ്‌ കാണേണ്ടത്‌. പരാതിക്കാരന്‌ ചിത്രം കാണുവാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം കാണാതിരുന്നാല്‍ മതിയെന്നു കോടതി നിരീക്ഷിച്ചു.