Breaking News

Trending right now:
Description
 
Aug 14, 2014

ടാറ്റയുടെ പുതിയ കോംപാക്ട്‌ സെഡാന്‍ സെസ്റ്റ്‌ കേരള വിപണിയിലെത്തി

image പുതിയ രൂപകല്‍പ്പനയോടെ നാലു മീറ്ററില്‍ താഴെ മാത്രം വലുപ്പവുമായി ടാറ്റയുടെ പുതിയ കോംപാക്ട്‌ സെഡാന്‍ സെസ്റ്റ്‌ കേരളത്തിലെ നിരത്തുകളില്‍ ഇനി ഓടിത്തുടങ്ങും. പെട്രോള്‍ റെവോട്രോണ്‍ 1.2 ടി മോഡലിന്‌ 4.80 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന്‌ 5.85 ലക്ഷം രൂപയുമാണ്‌ കൊച്ചിയിലെ എക്‌സ്‌ഷോറൂം വില. മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന എന്‍ജിന്‍, സസ്‌പെന്‍ഷന്‍, ബ്രേക്കിംഗ്‌, കുറഞ്ഞ എന്‍വിഎച്ച്‌ (നോയ്‌സ്‌, വൈബ്രേഷന്‍, ഹാര്‍ഷ്‌നസ്‌), മികച്ച നിര്‍മാണവസ്‌തുക്കള്‍ എന്നിവയാണ്‌ സെസ്റ്റിന്റെ പ്രത്യേകത. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ സവിശേഷമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കമ്പനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. പുതിയ രൂപകല്‍പ്പനയും ഡ്രൈവിംഗ്‌ അനുഭവവും കണക്ടിവിറ്റി ഫീച്ചറുകളും ഉപയോക്താക്കള്‍ക്ക്‌ ഏറെ ഇഷ്ടപ്പെടും. മൂന്നു വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ വാറന്റിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്‌. മൂന്നു വര്‍ഷം അല്ലെങ്കില്‍ 45,000 കിലോമീറ്റര്‍ വരെ വാര്‍ഷിക സേവന കരാര്‍ (എഎംസി), മൂന്നു വര്‍ഷത്തെ സൗജന്യ റോഡ്‌സൈഡ്‌ അസിസ്റ്റന്‍സ്‌ എന്നിങ്ങനെ 333 കോണ്‍ഫിഡന്‍സ്‌ പദ്ധതിയും സെസ്റ്റിനൊപ്പം കമ്പനി അവതരിപ്പിക്കുന്നു. പെട്രോളില്‍ നാലു ട്രിംസിലും ഡീസലില്‍ അഞ്ചു ട്രിംസിലും ലഭ്യമാകും. ആറ്‌ ആകര്‍ഷകമായ നിറങ്ങളും ഏറെ ശ്രദ്ധിക്കപ്പെടും. 158 കിലോമീറ്ററാണു പരമാവധി വേഗം.